സഞ്ജുവിന് വീണ്ടും നിരാശ; രോഹനും സൽമാനും തകർത്തടിച്ചു; മുഷ്താഖ് അലി ടി20 യിൽ കേരളത്തിന് കൂറ്റൻ സ്കോർ

ഗ്രൂപ്പ് ഇയില്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് തിളങ്ങാൻ കഴിയാതെ പോയ മത്സരത്തിൽ ഓപ്പണർ രോഹൻ കുന്നുമ്മലും മധ്യനിര താരം സൽമാൻ നിസാറും തകർത്തടിച്ചു.

രോഹൻ കുന്നുമ്മൽ 48 പന്തിൽ ഏഴ് സിക്സറുകളും അഞ്ചു ഫോറുകളുമടക്കം 87 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 49 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും അഞ്ച് ഫോറുകളും അടക്കം 99 റൺസ് നേടി. നാല് പന്തുകൾ നേരിട്ട സഞ്ജു നാല് റൺസാണ് നേടിയത്. ശാർദൂൽ താക്കൂറിന്റെ പന്തിലാണ് താരത്തിന്റെ വിക്കറ്റ് വീണത്

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലായാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഇയില്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ച മുംബൈ എട്ട് പോയിന്‍റുമായി തൊട്ടുപിന്നിലുണ്ട്.

Content Highlights: syed mushtaq ali trophy kerala vs mumbai

To advertise here,contact us