ഇതെന്താ പറക്കും മീനോ! പോപ്പിനെ കുപ്പിയിലാക്കിയ ഫിലിപ്സിന്റെ ഒറ്റകയ്യൻ ക്യാച്ച് വൈറൽ; വീഡിയോ

ക്യാച്ച് നേടിയതിന് ശേഷമുള്ള താരത്തിന്റെ സെലബ്രേഷനും പ്രത്യേകത നിറഞ്ഞതായിരുന്നു

ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ രണ്ടാം ദിനത്തിൽ തരംഗമായി ഗ്ലെൻ ഫിലിപ്സിന്റെ അതുഗ്രൻ ഒറ്റക്കയ്യൻ ക്യാച്ച്. ന്യൂസിലാൻഡിന്റെ ഹാരി ബ്രൂക്കും ഒല്ലി പോപ്പും ചേർന്ന് നടത്തിയ 151 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചുള്ള ആ ക്യാച്ച് ന്യൂസിലാൻഡിന് മത്സരത്തിലേക്ക് തിരിച്ചുവരവ് നൽകുകയും ചെയ്തു. 53-ാം ഓവറിലാണ് സംഭവം. ടിംസൗത്തിയുടെ ഷോർട് ഡെലിവറിയിൽ പോപ്പ് ശക്തമായ കട്ട് ഷോട്ടാണ് കളിച്ചത്. ഞൊടിയിടയിൽ തന്റെ വലതുവശത്തേക്ക് ഉയർന്ന് ചാടി ഫിലിപ്സ് അത് തന്റെ ഒറ്റകയ്ക്കുള്ളിലാക്കി. ക്യാച്ച് നേടിയതിന് ശേഷമുള്ള താരത്തിന്റെ സെലബ്രേഷനും പ്രത്യേകത നിറഞ്ഞതായിരുന്നു. കാണികൾക്ക് നേരെ കൈകളുയർത്തിയായിരുന്നു സെലബ്രേഷൻ. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു പോപ്പും അപ്രതീക്ഷിത വിക്കറ്റിൽ ഒരല്പം സമയം ക്രീസിൽ തന്നെ നിന്നു, ശേഷം നിരാശയോടെ ഗ്യാലറിയിലേക്ക് മടങ്ങി.

Glenn Phillips adds another unbelievable catch to his career resume! The 151-run Brook-Pope (77) partnership is broken. Watch LIVE in NZ on TVNZ DUKE and TVNZ+ #ENGvNZ pic.twitter.com/6qmSCdpa8u

മത്സരത്തിൽ ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്‌സ് സ്കോറിനോട് അടുത്തെത്തി ഇംഗ്ലണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 319 റൺസിന് 5 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 348 റൺസാണ് ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോർ. ബേസ്ബോൾ ശൈലിയിൽ ബാറ്റ് വീശി സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്‍റെ മികവിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം തന്നെ മികച്ച സ്കോറിലേക്കെത്തിയത്. 163 പന്തില്‍ 132 റൺസാണ് താരം നേടിയത്. 10 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതാണ് പുറത്താകാതെയുള്ള താരത്തിന്റെ ഇന്നിങ്‌സ്. ടെസ്റ്റ് സെഞ്ച്വറിയിൽ താരത്തിന്റെ ഏഴാം സെഞ്ച്വറിയാണിത്. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യ ഇന്നിങ്‌സിനിറങ്ങിയ ന്യൂസിലാന്‍ഡ് 91 ഓവറില്‍ 348 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. 197 പന്തില്‍ 93 റണ്‍സെടുത്ത കെയ്‌ന്‍ വില്യംസനാണ് കിവികളുടെ ടോപ് സ്കോറര്‍.

Content Highlights: WATCH: Glenn Phillips’ one-handed catch to dismiss Ollie Pope In NZ vs ENG test

To advertise here,contact us