വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റ്; ബം​ഗ്ലാദേശിന് ഒന്നാം ഇന്നിം​ഗ്സ് ലീഡ്

ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം രാവിലെ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് ആരംഭിച്ചത്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ബം​ഗ്ലാദേശിന് ഒന്നാം ഇന്നിം​ഗ്സ് ലീഡ്. ബം​ഗ്ലാദേശിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 164 റൺസിന് മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിം​ഗ്സിൽ 146 റൺസിൽ എല്ലാവരും പുറത്തായി. 18 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡാണ് ബം​ഗ്ലാദേശ് നേടിയത്. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ് തുടരുന്ന ബം​ഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശിന് ഇപ്പോൾ 211 റൺസിന്റെ ലീഡുണ്ട്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം രാവിലെ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് ആരംഭിച്ചത്. 40 റൺസെടുത്ത കീസ് കാർട്ടിയും 39 റൺസെടുത്ത ക്രെയ്​ഗ് ബ്രാത്ത്‍വൈറ്റും മാത്രമാണ് വിൻഡീസിനായി അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്ന് താരങ്ങൾക്ക് മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടക്കാനായത്. ബം​ഗ്ലാദേശിനായി നാഹിദ് റാണ അ‍ഞ്ച് വിക്കറ്റെ‍ടുത്തു.

Also Read:

Cricket
എറിഞ്ഞത് 15.5 ഓവർ, അഞ്ച് റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ്; റെക്കോർഡിട്ട് വിൻഡീസ് താരം

രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് താരങ്ങൾ ഭേദപ്പെട്ട നിലയിലാണ് സ്കോർ ചെയ്യുന്നത്. ഷദ്മാൻ ഇസ്ലാം 46 റൺസും ഷഹദാത്ത് ഹൊസൈൻ 28 റൺസും മെഹിദി ഹസൻ 42 റൺസും ലിട്ടൻ ദാസ് 25 റൺസും നേടി. ജാക്കർ അലി 29 റൺസോടെയും തൈജുൾ ഇസ്ലാം ഒമ്പത് റൺസോടെയും ക്രീസിലുണ്ട്. വെസ്റ്റ് ഇൻഡീസിനായി ഷമർ ജോസഫ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Bangladesh in the driver's seat in the second test against West Indies

To advertise here,contact us