ആന്ധ്ര പ്രദേശിനെതിരെ തകർന്നടിഞ്ഞ് കേരളം; രണ്ടക്കം കടന്നത് മൂന്ന് താരങ്ങൾ മാത്രം

ടോസ് നേടിയ ആന്ധ്ര പ്രദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്ര പ്രദേശിനെതിരെ തകർന്നടിഞ്ഞ് കേരളം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 87 റൺസിൽ എല്ലാവരും പുറത്തായി. 27 റൺസെടുത്ത ജലജ് സക്സേനയും 18 റൺസെടുത്ത അബ്ദുൾ ബാസിതും 14 റൺസെടുത്ത എം ഡി നിധീഷും മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്.

ടോസ് നേടിയ ആന്ധ്ര പ്രദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസൺ ഏഴ് റൺസോടെയും രോഹൻ കുന്നുമ്മൽ ഒമ്പത് റൺസോടെയും പുറത്തായി. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ജലജ് കേരളത്തിന്റെ ടോപ് സ്കോററായി. 19 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം സക്സേന 25 റൺസെടുത്തു.

Also Read:

Cricket
ഇന്ത്യ വീണ്ടും 36ന് ഓൾ ഔട്ട് ആകില്ല! രണ്ടാം ടെസ്റ്റിൽ സംഭവിക്കുക മറ്റൊന്ന്; പ്രതികരിച്ച് അലക്സ് ക്യാരി

മുഹമ്മ​ദ് അഹ്സറുദീൻ പൂജ്യം, സൽമാൻ നിസാർ മൂന്ന്, വിഷ്ണു വിനോദ് ഒന്ന് തുടങ്ങിയ സ്കോറുകളുമായി കേരളത്തിന്റെ മറ്റ് ബാറ്റർമാർ ഡ​ഗ് ഔട്ടിൽ തിരിച്ചെത്തി. അബ്ദുൾ ബാസിത് നേടിയ 18 റൺസാണ് കേരള നിരയിലെ രണ്ടാമത്തെ ടോപ് സ്കോർ. എം ഡി നിധീഷ് 14 റൺസും നേടി. ആന്ധ്ര പ്രദേശിനായി കെ വി ശശികാന്ത് മൂന്ന് വിക്കറ്റെടുത്തു.

Content Highlights: Kerala all out for 87 against Andra Pradesh in SMAT

To advertise here,contact us