'ഉപദേശങ്ങളും വിമർശനങ്ങളും അവിടെ നിക്കട്ടെ'; മുംബൈക്ക് വേണ്ടി ആന്ധ്രക്കെതിരെ പൃഥ്വി ഷായുടെ വെടിക്കെട്ട്

സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലെ ഈ സീസണിൽ മുംബൈക്ക് വേണ്ടി ഇതിന് മുമ്പും കളിച്ചിരുന്നുവെങ്കിലും താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിരുന്നില്ല

മോശം ഫോമിന്റെ പേരിൽ സമീപ കാലത്ത് വലിയ വിമർശനം നേരിട്ട താരമാണ് പൃഥ്വി ഷാ. കളിയോടുള്ള താരത്തിന്റെ സമീപനത്തിന്റെ പേരിലും മറ്റും നേരത്തെ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള താരം ഇപ്പോൾ ഐപിഎൽ പതിനെട്ടാം സീസണിൽ അൺസോൾഡായതോടെ കൂടുതൽ വിമർശനങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു.

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന്‍റെ പിൻഗാമിയെന്നും വാഴ്ത്തപ്പെട്ട പൃഥ്വി ഷായ്ക്കതിരെ നിരവധി മുൻ താരങ്ങളും രംഗത്തെത്തി. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ വിമർശിച്ചു. ശേഷം രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തി. പുതിയ വിനോദ് കാംബ്ലിയെന്ന പരിഹാസങ്ങളുമുണ്ടായി. അങ്ങനെ ഉപദേശങ്ങളും വിമർശനങ്ങളും പരിഹാസങ്ങളുമായി നിറഞ്ഞുനിൽക്കവെയാണ് ഇന്ന് താരത്തിന്റെ മുംബൈക്ക് വേണ്ടിയുള്ള മിന്നും പ്രകടനം.

Also Read:

Cricket
മുഷ്താഖ് അലി ട്രോഫിയിൽ കേരളം പുറത്ത്; ഗ്രൂപ്പ് ഇയിൽ നിന്ന് ആന്ധ്രയും മുംബൈയും ക്വാര്‍ട്ടറിൽ

സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലെ ഈ സീസണിൽ മുംബൈക്ക് വേണ്ടി ഇതിന് മുമ്പും കളിച്ചിരുന്നുവെങ്കിലും താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിരുന്നില്ല. സർവീസസിനെതിരായ കഴിഞ്ഞ മത്സരത്തിൽ പൃഥ്വി ഷാ പൂജ്യം റൺസിന് പുറത്തായിരുന്നു. ഇന്ന് ആന്ധ്രക്കെതിരെ 34 റൺസാണ് താരം നേടിയത്. 15 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കമായിരുന്നു പൃഥ്വിയുടെ പ്രകടനം.

പൃഥ്വി ഷായ്ക്കൊപ്പം ബാറ്റ് ഓപ്പൺ ചെയ്ത രഹാനെ 95 റൺസ് നേടി. 54 പന്തിൽ നാല് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. ശിവം ദുബെ, സൂര്യാൻഷ് എന്നിവരും മുംബൈക്ക് വേണ്ടി ബാറ്റ് കൊണ്ട് തിളങ്ങി. ഇവരുടെ മികച്ച പ്രകടനത്തിൽ ആന്ധ്ര മുന്നോട്ട് വെച്ച 230 റൺസ് എന്ന വിജയലക്ഷ്യം മറികടന്ന് മുംബൈ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര കെ എസ് ഭരത്(53 പന്തില്‍ 93*), അശ്വിന്‍ ഹെബ്ബാര്‍(29 പന്തില്‍ 52) ക്യാപ്റ്റന്‍ റിക്കി ഭൂയി(31 പന്തില്‍ 68) എന്നിവരുടെ ബാറ്റിംഗ് മികവിൽ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 നേടിയിരുന്നു. ആന്ധ്ര നേരത്തെ തന്നെ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.

Content highlights: ;Prithvi Shah's firework for Mumbai against Andhra Pradesh in the Syed Mushtaq Ali T20 Trophy

To advertise here,contact us