മൂന്നാം ടി20 യിൽ പാകിസ്താനെ തോൽപ്പിച്ച് സിംബാബ്‌വെ

നേരത്തെ ഏകദിന പരമ്പര പാകിസ്താൻ 2-1 ന് സ്വന്തമാക്കിയിരുന്നു

ടി20 യിൽ പാകിസ്താനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് സിംബാബ്‌വെ. ഇരു ടീമുകളും തമ്മിലുള്ള ടി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് സിംബാബ്‌വെയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെ ഒരു പന്ത് ബാക്കി നിര്‍ത്തി എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് പാകിസ്താൻ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

Also Read:

Cricket
'ഉപദേശങ്ങളും വിമർശനങ്ങളും അവിടെ നിക്കട്ടെ'; മുംബൈക്ക് വേണ്ടി ആന്ധ്രക്കെതിരെ പൃഥ്വി ഷായുടെ വെടിക്കെട്ട്

43 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ വിജയ ശിൽപി. സിക്കന്ദര്‍ റാസ 19 റണ്‍സെടുത്തും മറുമാനി 15 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് വേണ്ടി മധ്യനിര താരങ്ങളാണ് കളിച്ചത്.ക്യാപ്റ്റൻ ആഗ സല്‍മാന്‍(32), തയ്യബ് താഹിര്‍(21), ഖാസിം അക്രം(20), അഫ്താഫ് മിന്‍ഹാസ്(22), അബ്ബാസ് അഫ്രീദി(15) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. നേരത്തെ ഏകദിന പരമ്പര പാകിസ്താൻ 2-1 ന് സ്വന്തമാക്കിയിരുന്നു.

Content Highlights: Zimbabwe beats Pakistan on last T20 match

To advertise here,contact us