ജയ്‌സ്വാൾ, രാഹുൽ, കോഹ്‌ലി; ആദ്യ മൂന്ന് തലകളുമെടുത്ത് ഇന്ത്യയ്ക്ക് സ്റ്റാർക്ക് വക പിങ്ക് അലേർട്ട്

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ മുൻ നിര ബാറ്റർമാരെ തകർത്തത്. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ജയ്‌സ്വാളിനെ എൽബിഡബ്ല്യുവിന് കുടുക്കിയ താരം പിന്നീട് ഇടവേളകളിൽ കെ എൽ രാഹുലിനെയും കിങ് കോഹ്‌ലിയെയും പുറത്താക്കി. ഗില്ലിനെ സ്കോട് ബോളണ്ട് എൽബിഡബ്ല്യുവിന് കീഴടക്കി.

സ്റ്റാർക്കിന്റെ പന്തിൽ കെ എൽ രാഹുൽ നഥാൻ മാക്സ്വീനിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. അതിനിടെ രണ്ടുതവണ രാഹുലിന് ‘ലൈഫ്’ ലഭിച്ചിരുന്നു. സ്കോട് ബോളണ്ടിന്റെ ആദ്യ ഓവറിൽ തന്നെ രാഹുൽ രണ്ടു തവണ പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും ആദ്യം നോബോളും രണ്ടാമത് ഉസ്മാൻ ഖവാജ ക്യാച്ച് കൈവിട്ടതും രക്ഷയായി.

❌ Jaiswal ❌ Rahul❌ Kohli Starc has THREE 🔥 🔗https://t.co/wfMJTYdmOw | #AUSvIND pic.twitter.com/9OHMIFR3HG

കോഹ്‌ലിയാക്കട്ടെ സ്റ്റീവ് സ്മിത്തിനും ക്യാച്ച് നൽകി മടങ്ങി. ഇതോടെ ഇന്ത്യൻ സ്കോർ 23 ഓവറിൽ 82 ന് നാല് എന്നനിലയിലായി. നേരത്തെ കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും നടത്തിയ രക്ഷാപ്രവർത്തനമാണ് വലിയ തകർച്ചയിൽ നിന്നും ഇന്ത്യൻ ടീമിനെ രക്ഷിച്ചത്. കെ എൽ രാഹുൽ 64 പന്തുകൾ നേരിട്ട് 37 റൺസ് നേടിയപ്പോൾ ഗിൽ 51 പന്തുകളിൽ 31 റൺസ് നേടി. ജയ്‌സ്വാൾ(0), കോഹ്‌ലി(7) എന്നിങ്ങനെയാണ് പുറത്തായവരുടെ സ്കോർ. നിലവിൽ രോഹിത് ശർമയും റിഷഭ് പന്തുമാണ് ക്രീസിൽ. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: starc bagged wicket 3 wickets; india vs australia second test

To advertise here,contact us