ഓസീസിന് സ്റ്റാർക്കുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ബുംമ്രയുണ്ട്; ആദ്യ മൂന്ന് വിക്കറ്റും പെട്ടിയിലാക്കി

ഓസീസിന്റെ ആദ്യ മൂന്ന് വിക്കറ്റും ബുംമ്രയ്ക്ക്

അഡലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ നേടിയ സമ്പൂർണ്ണ ആധിപത്യത്തിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ദിനത്തിലിറങ്ങിയ ഓസ്‌ട്രേലിയക്ക് അടിതെറ്റുന്നു. മിച്ചൽ സ്റ്റാർക്കിന്റെ തീ പന്തുകൾക്ക് ഇന്ത്യയുടെ ജസ്പ്രീത് ബുംമ്ര രണ്ടാം ദിനത്തിൽ അതേ നാണയത്തിൽ മറുപടി പറഞ്ഞപ്പോൾ 20 റൺസ് ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് കൂടി ഓസ്‌ട്രേലിയക്ക് നഷ്ടമായി.

ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. 38 റണ്‍സുമായി നഥാന്‍ മകസ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമായിരുന്നു ക്രീസില്‍. എന്നാൽ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ താരം നഥാന്‍ മകസ്വീനിയെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ശേഷം തൊട്ടടുത്ത ഓവറിൽ 11 പന്തിൽ 2 റൺസുമായി നിൽക്കുകയായിരുന്ന സ്റ്റീവ് സ്മിത്തിനെയും ബുമ്ര റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഇന്നലെ ഓപ്പണർ ഉസ്മാൻ ഖവാജയെ രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ചതും ബുംമ്രയായിരുന്നു.

Also Read:

Cricket
സിറാജിന്റെ കട്ടക്കലിപ്പ് പണിയാകും; ലബുഷെയ്ന് നേരെ പന്ത് വലിച്ചെറിഞ്ഞതിൽ നടപടിക്കൊരുങ്ങി ICC, റിപ്പോർട്ട്

ഉസ്മാന്‍ ഖവാജ (13), നഥാന്‍ മകസ്വീനി (39), സ്റ്റീവ് സ്മിത്ത് ( 2 ) എന്നിങ്ങനെയാണ് ഓസ്‌ട്രേലിയൻ നിരയിൽ പുറത്തായവരുടെ സ്കോർ. 31 റൺസുമായി ലബുഷെയ്‌നും 5 റൺസുമായി ട്രാവിസ് ഹെഡ്‌മാൻ നിലവിൽ ക്രീസിൽ. നിലവിൽ ഏഴ് വിക്കറ്റ് ബാക്കിയുള്ള ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സിൽ 72 റൺസ് പിന്നിലാണ്.

Content Highlights:Aussies have Starc, India have Bumrah; The first three wickets were also boxed

To advertise here,contact us