'ക്രിക്കറ്റിനേക്കാൾ വലുതാണ് പഠനം, അടുത്ത തവണ ഡോ. വെങ്കിടേഷ് അയ്യരെന്ന് വിളിക്കണം'

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 താരലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിഞ്ഞ താരങ്ങളിൽ ഒരാളാണ് വെങ്കിടേഷ് അയ്യർ

ക്രിക്കറ്റിന് മുകളിലാണ് പഠനത്തിന് താൻ പ്രാധാന്യം നൽകുന്നതെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യർ. ഇന്ത്യൻ എക്സ്പ്രസുമായുള്ള ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വെങ്കിടേഷ് പ്രതികരിച്ചത്.

താൻ ഒരു പരമ്പരാ​ഗത ചിന്താ​ഗതിയുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. ക്രിക്കറ്റ് മാത്രമാണ് തന്റെ ജീവിതമെന്ന് മാതാപിതാക്കളോട് പറയാൻ ബുദ്ധിമുട്ടാണ്. എന്നാൽ ക്രിക്കറ്റ് മറ്റൊരു മാർ​ഗമാണ്. പഠനത്തിൽ താൻ ഏറെ മുന്നിലായിരുന്നു. അതുപോലെ സ്പോർട്സിലും തന്റെ മികവ് മാതാപിതാക്കൾ ആ​ഗ്രഹിച്ചിരുന്നു. വെങ്കിടേഷ് അയ്യർ പറയുന്നു.

മധ്യപ്രദേശ് ക്രിക്കറ്റിലേക്ക് ഒരു പുതിയ താരം വന്നാൽ നേരിടുന്ന ആദ്യ ചോദ്യം നിങ്ങൾ പഠിക്കുകയാണോ എന്നായിരിക്കും. മരണം വരെ വിദ്യാഭ്യാസം നിങ്ങൾക്ക് കൂടെയുണ്ടാവും. ഒരു ക്രിക്കറ്റ് താരത്തിന് 60 വയസ് വരെ കളിക്കാൻ കഴിയില്ല. വിദ്യാഭ്യാസമാണ് എക്കാലവും നിലനിൽക്കുന്നത്. ഞാൻ എന്റെ പിഎച്ച്ഡി തുടരുകയാണ്. അടുത്ത തവണ നിങ്ങൾ എന്നെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഡോ വെങ്കിടേഷ് അയ്യർ എന്ന് വിളിക്കണം. അയ്യർ അഭിമുഖത്തിൽ പറയുന്നതിങ്ങനെ.

Also Read:

Cricket
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിൾ: ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്ക ഒന്നാമത്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 താരലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിഞ്ഞ താരങ്ങളിൽ ഒരാളാണ് വെങ്കിടേഷ് അയ്യർ. 23.75 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും സ്വന്തമാക്കിയത്. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി 51 മത്സരങ്ങൾ കളിച്ച വെങ്കിടേഷിന്റെ സമ്പാദ്യം 1,326 റൺസാണ്. ഇന്ത്യൻ ടീമിൽ ഏതാനും മത്സരങ്ങൾ കളിച്ചിരുന്നെങ്കിലും സ്ഥിരസാന്നിധ്യമാകാൻ കഴിഞ്ഞില്ല.

Content Highlights: KKR Star Venkatesh Iyer, Pursuing PhD. Puts Education Over Cricket

To advertise here,contact us