കില്ലർ മോഡ് ഓൺ; പാകിസ്താനെതിരെ വെടിക്കെട്ടുമായി ഡേവിഡ് മില്ലർ

മില്ലറിന് പിന്നാലെ ജോർജ് ലിൻഡയുടെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി 20യിൽ പാകിസ്താൻ 184 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ഡേവിഡ് മില്ലറിന്റെ 82 റൺസും ജോർജ് ലിൻഡയുടെ 48 റൺസുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ റാസി വാൻ ഡർ ഡസനെ മടക്കി ഷഹീൻ ഷാ അഫ്രീദി ആഞ്ഞടിച്ചു. ഒരറ്റത്ത് വിക്കറ്റ് കൊഴി‍ഞ്ഞപ്പോൾ അഞ്ചാമനായി ക്രീസിലെത്തിയ ഡ‍േവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷകനായത്. 40 പന്തിൽ നാല് ഫോറും എട്ട് സിക്സും സഹിതം 82 റൺസുമായി മില്ലർ മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ ആറിന് 135 എന്നായിരുന്നു.

Also Read:

Cricket
'രാജ്യം കണ്ടതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‍ലി'; സൂപ്പർതാരത്തെ പിന്തുണച്ച് കപിൽ ദേവ്

ഏഴാമനായി ക്രീസിലെത്തി 24 പന്തിൽ മൂന്ന് ഫോറും നാല് സിക്സും സഹിതം 48 റൺസെടുത്ത ജോർജ് ലിൻഡെയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. പാകിസ്താനായി ഷഹീൻ ഷാ അഫ്രീദിയും അബ്രാർ അഹമ്മദും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അബാസ് അഫ്രീദി രണ്ട് വിക്കറ്റും സ്വന്തമാക്കി.

Content Highlights: Miller, Linde take South Africa to 183/9 in 20 overs

To advertise here,contact us