മൂന്നാം ടെസ്റ്റിൽ ടീമിൽ മാറ്റമുണ്ടാകുമോ? ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ നിർണായക സൂചനകൾ

രോഹിത് ശർമ രണ്ട് വ്യത്യസ്ത പൊസിഷനിലാണ് പരിശീലനം നടത്തിയത്

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. ഏറെക്കാലത്തിന് ശേഷമാണ് രോഹിത് മധ്യനിരയിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ യശസ്വി ജയ്സ്വാൾ-കെ എൽ രാഹുൽ ഓപണിങ് നിലനിർത്താനായി രോഹിത് ശർമയുടെ തീരുമാനം. എന്നാൽ രോഹിത് മധ്യനിരയിലും പരാജയപ്പെട്ടതോടെ മൂന്നാം ടെസ്റ്റിൽ ടീമിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിൽ നിന്നും വലിയ മാറ്റങ്ങൾക്ക് സാധ്യതിയില്ലെന്നാണ് സൂചന വരുന്നത്. നെറ്റ്സിൽ ആദ്യം പരിശീലനം നടത്തിയത് യശസ്വി ജയ്സ്വാളും കെ എൽ രാഹുലുമാണെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ വിരാട് കോഹ്‍ലി നെറ്റ്സിലെത്തി. സ്ലിപ്പിൽ തുടർച്ചയായി ക്യാച്ച് നൽകി മടങ്ങുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ് കോഹ്‍ലി പരിശീലനം നടത്തുന്നത്.

Also Read:

Cricket
അന്നവര്‍ ഹീറോസ്, ഇന്ന് ടീമിന് പുറത്തും; ചരിത്രമായ 2021 ഗാബ ടെസ്റ്റിനു ശേഷം ടീമില്‍ നിന്ന് പുറത്തായവര്‍

രോഹിത് ശർമ മൂന്നാം നമ്പറിലും അഞ്ചാം നമ്പറിലും പരിശീലനം നടത്തി. ഇതോടെ ബാറ്റിങ് ഓഡറിൽ കാര്യമായ മാറ്റം വരില്ലെന്നാണ് സൂചനകൾ. ഡിസംബർ 14 മുതൽ ​ഗാബയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നിലവിൽ ഇരുടീമുകളും പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്.

Content Highlights: Rohit Sharma Drops Big Hint For 3rd Test Role

To advertise here,contact us