ബുംമ്രയ്ക്ക് വിശ്രമം നൽകരുത്, അ‍ഞ്ച് ടെസ്റ്റിലും കളിപ്പിക്കണം: സഞ്ജയ് മഞ്ജരേക്കർ

'ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ മത്സരങ്ങൾ കാലങ്ങളോളം ആരാധകർ ഓർത്തിരിക്കുന്നതാണ്'

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളിലും ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രീത് ബുംമ്രയെ കളിപ്പിക്കണമെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ബുംമ്രയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന റിപ്പോർട്ടുകൾക്കിടെയാണ് മഞ്ജരേക്കറുടെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റ് ബുംമ്രയ്ക്ക് ആവശ്യത്തിന് വിശ്രമം നൽകുന്നുണ്ട്. മുമ്പും താനിത് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇന്ത്യൻ ടീം കളിച്ചതിൽ 34 ശതമാനം മത്സരങ്ങളിൽ മാത്രമെ ബുംമ്ര ഭാ​ഗമായിട്ടുള്ളു എന്നും മഞ്ജരേക്കർ ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ മത്സരങ്ങൾ കാലങ്ങളോളം ആരാധകർ ഓർത്തിരിക്കുന്നതാണ്. അത്തരമൊരു പരമ്പരയിൽ ബുംമ്ര ഇന്ത്യൻ നിരയിൽ ഉണ്ടാവണം. ചില പരമ്പരകൾ 48 മണിക്കൂറിനുള്ളിൽ എല്ലാവരും മറന്നുപോകും. അത്തരം പരമ്പരകളിൽ ബുംമ്രയ്ക്ക് വിശ്രമം അനുവദിക്കാമെന്നും മഞ്ജരേക്കർ വ്യക്തമാക്കി.

Also Read:

Cricket
'മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തണം'; നിർദ്ദേശവുമായി ചേതേശ്വർ പുജാര

ഡിസംബർ 14 മുതൽ ​ഗാബയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നിലവിൽ ഇരുടീമുകളും പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

Content Highlights: Sanjay Manjrekar wants Bumrah to play all Tests vs Australia

To advertise here,contact us