സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനിടെ താരങ്ങൾ തമ്മിൽ വാക്തർക്കം. ഡൽഹി മുൻ താരവും നിലവിൽ ഉത്തർപ്രദേശിനായി കളിക്കുന്ന നിതീഷ് റാണയും ഡൽഹി ക്യാപ്റ്റൻ ആയുഷ് ബദോനിയും തമ്മിലാണ് തകർക്കമുണ്ടായത്. നിതീഷ് റാണയുടെ പന്തിൽ സിംഗിൾ നേടി നോൺ സ്ട്രൈക്കിങ് എൻഡിലേക്ക് ആയുഷ് ബദോനി ഓടിയെത്തിയപ്പോഴാണ് താരങ്ങൾ തമ്മിൽ തകർക്കം ഉണ്ടായത്. ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റം കടുത്തതോടെ അമ്പയർ ഇടപെട്ട് ഇരുവരെയും മാറ്റിവിടുകയായിരുന്നു.
pic.twitter.com/0NswUZ5lYx
മത്സരം 19 റൺസിന് വിജയിച്ച ഡൽഹി സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലിൽ കടക്കുകയും ചെയ്തു. ടോസ് നേടിയ ഉത്തർപ്രദേശ് ബൗളിങ് തിരഞ്ഞെടുത്തു. ഡൽഹി നിരയിൽ എല്ലാവരും തന്നെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 33 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും സഹിതം 73 റൺസെടുത്ത അനുജ് റാവത്താണ് ടോപ് സ്കോറർ. പ്രിയാൻഷ് ആര്യ 44, യാഷ് ദൾ 42, ആയുഷ് ബദോനി 25 എന്നിങ്ങനെയും സംഭാവന ചെയ്തു. 20 ഓവറിൽ മൂന്നിന് 193 റൺസെന്ന സ്കോർ ഉയർത്താനും ഡൽഹിക്ക് കഴിഞ്ഞു.
മറുപടി ബാറ്റിങ്ങിൽ ഉത്തർപ്രദേശിനായി 54 റൺസെടുത്ത പ്രിയം ഗാർഗിനാണ് തിളങ്ങാൻ കഴിഞ്ഞത്. സമീർ റിസ്വി 26 റൺസും ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ 20 റൺസും നേടി. ഡൽഹിക്കായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റെടുത്തു. 20 ഓവറിൽ 174 എന്ന സ്കോറിൽ ഉത്തർപ്രദേശ് ഓൾ ഔട്ടായി. ഡൽഹിയെ കൂടാതെ മുംബൈ, മധ്യപ്രദേശ്, ബറോഡ ടീമുകളും സെമിയിൽ കടന്നിരുന്നു.
Content Highlights: Nitish Rana, Ayush Badoni Involved in Heated Altercation During SMAT