അഫ്​ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി 20; സിംബാബ്‍വെയ്ക്ക് നാല് വിക്കറ്റ് വിജയം

കരീം ജാനത്ത് പുറത്താകാതെ നേടിയ 54 റൺസാണ് അഫ്​ഗാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്

അഫ്​ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി 20യിൽ സിംബാബ്‍വെയ്ക്ക് നാല് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‍വെയും ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരീം ജാനത്ത് പുറത്താകാതെ നേടിയ 54 റൺസാണ് അഫ്​ഗാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 44 റൺസുമായി മുഹമ്മദ് നബിയും നിർണായക സംഭാവന നൽകി. സിംബാബ്‍വെയ്ക്കായി റിച്ചാർഡ് നഗാരവ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Also Read:

Football
ഫിഫ ലോകകപ്പ് 2030, 2034 വേദികൾ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു

മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെയ്ക്കായി ഓപണർ ബ്രയാൻ ബെന്നറ്റ് 49 പന്തിൽ 49 റൺസെടുത്തു. ഡിയോൺ മയേഴ്സ് 32 റൺസും നേടി. അഫ്​ഗാനിസ്ഥാനായി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ടും വിക്കറ്റും സ്വന്തമാക്കി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സിംബാബ്‍വെ 1-0ത്തിന് മുന്നിലായി.

Content Highlights: Zimbabwe beat Afghanistan by 4 wickets

To advertise here,contact us