'ഗാബയില്‍ എന്തും സംഭവിക്കാം, എങ്കിലും വിജയ സാധ്യത കൂടുതല്‍ ഓസീസിന് തന്നെ!'; പ്രവചിച്ച് റിക്കി പോണ്ടിങ്‌

ആദ്യത്തെ രണ്ട് ഗെയിമുകളില്‍ നടന്ന സംഭവങ്ങള്‍ അനുസരിച്ച് ഗാബയില്‍ ആവേശകരമായ മത്സരം തന്നെ പ്രതീക്ഷിക്കാമെന്നാണ് പോണ്ടിങ് പറയുന്നത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14ന് ആരംഭിക്കുകയാണ്. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന് ഇന്ത്യ സ്വന്തമാക്കിയ മികച്ച വിജയത്തിന് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഓസീസ് മറുപടി നല്‍കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുന്നതിനായി ഇരുടീമുകള്‍ക്കും ഗാബയില്‍ വിജയം അനിവാര്യമാണ്. നിര്‍ണായകവും വാശിയേറിയതുമായ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് വിജയികളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായ റിക്കി പോണ്ടിങ്.

ഗാബയില്‍ പാറ്റ് കമ്മിന്‍സും സംഘവും തന്നെ വിജയിക്കുമെന്നാണ് പോണ്ടിങ്ങിന്റെ പ്രവചനം. ആദ്യത്തെ രണ്ട് ഗെയിമുകളില്‍ നടന്ന സംഭവങ്ങള്‍ അനുസരിച്ച് ഗാബയില്‍ ആവേശകരമായ മത്സരം തന്നെ പ്രതീക്ഷിക്കാമെന്നാണ് പോണ്ടിങ് പറയുന്നത്.

Also Read:

Cricket
'കമ്മിന്‍സ് ഏത് വിജയത്തെ കുറിച്ചാണ് പറഞ്ഞതെന്ന് മനസിലായില്ല'; ഗാബ ടെസ്റ്റിന് മുമ്പ് പോര്‍മുഖം തുറന്ന് ഗില്‍

'ആദ്യ മത്സരങ്ങള്‍ കടന്നുപോയത് നിരീക്ഷിക്കുമ്പോള്‍ മൂന്നാം ടെസ്റ്റില്‍ എന്ത് നടക്കുമെന്ന് പറയാന്‍ ശരിക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ പെര്‍ത്തിലെയും അഡലെയ്ഡിലെയും മത്സരങ്ങളേക്കാള്‍ ഗാബയില്‍ പോരാട്ടം കടുക്കും. മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയിക്കുമെന്നാണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്', റിക്കി പോണ്ടിങ് പറഞ്ഞു.

Ricky Ponting reveals his predictions for the crucial third Test at the Gabba 👀#WTC25 | #AUSvINDhttps://t.co/jQ70NdTLB1

ഗാബയില്‍ ഓസ്ട്രേലിയ വിജയം സ്വന്തമാക്കുമെന്നാണ് മുന്‍ താരങ്ങളായ ഹെയ്ഡനും ഗില്‍ക്രിസ്റ്റും പ്രവചിച്ചിരിക്കുന്നത്. ബ്രിസ്ബേനിലെ പേസും ബൗണ്‍സും കൈകാര്യം ചെയ്യാന്‍ ഇന്ത്യ പാടുപെടുമെന്നാണ് ഹെയ്ഡന്റെ അഭിപ്രായം. ബ്രിസ്ബേനിലെ സാഹചര്യങ്ങള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ പരീക്ഷിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

Content Highlights: Ricky Ponting expects a more even battle in Brisbane, but backs Australia to win

To advertise here,contact us