സ്റ്റമ്പിലേക്ക് പന്ത് തൊഴിച്ചുകയറ്റി വില്യംസൺ‌; സ്വന്തം പിഴവിൽ വിക്കറ്റ് നഷ്ടം

44 റൺസുമായി വില്യംസൺ‌ ​ഡ​ഗ് ഔട്ടിലേക്ക് മടങ്ങി

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ദൗർഭാ​ഗ്യകരമായി വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസിലാൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ. സ്റ്റമ്പിലേക്ക് നീങ്ങിയ പന്ത് കാലുകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചതോടാണ് വില്യംസണ് വിക്കറ്റ് നഷ്ടമായത്. കാലുകൊണ്ട് തട്ടിമാറ്റിയ പന്ത് സ്റ്റമ്പിൽ തന്നെ കൊള്ളുകയായിരുന്നു. മത്സരത്തിന്റെ 59-ാം ഓവറിലെ അവസാന പന്തിൽ മാത്യൂ പോട്സിന്റെ ബൗളിങ്ങിലാണ് വില്യംസണ് വിക്കറ്റ് നഷ്ടമായത്. 44 റൺസുമായി താരം ​ഡ​ഗ് ഔട്ടിലേക്ക് മടങ്ങി.

Bizarre dismissal of Kane Williamson.pic.twitter.com/OUbISifFj7

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആ​ദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെന്ന നിലയിലാണ്. ടോം ലേഥവും വിൽ യങ്ങും ഒന്നാം വിക്കറ്റിൽ നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പോയതാണ് കിവീസ് നിരയ്ക്ക് തിരിച്ചടിയായത്. 63 റൺസെടുത്ത ടോം ലേഥം തന്നെയാണ് കിവീസ് നിരയിലെ ഇതുവരെയുള്ള ടോപ് സ്കോറർ.

Also Read:

Cricket
ഈ നേട്ടം സ്വന്തമാക്കിയ ടെസ്റ്റ് ചരിത്രത്തിൽ രണ്ടാമത്തെ മാത്രം താരം; ​ഗസ് അറ്റ്കിൻസൺ ലെവൽ!

വിൽ യങ് 42, കെയ്ൻ വില്യംസൺ 44 എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി. 50 റൺസുമായി പുറത്താകാതെ നിൽക്കുന്ന മിച്ചൽ സാന്റനർ ആണ് ന്യൂസിലാൻഡ് സ്കോർ 300 കടത്തിയത്. ഇം​ഗ്ലണ്ട് നിരയിൽ ​ഗസ് അറ്റ്കിൻസൺ, മാത്യൂ പോട്സ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബ്രൈഡൻ കാർസ് രണ്ടും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlights: Kane Williamson Kicked Himself Out During 3rd Test Against England

To advertise here,contact us