'റൺ രഹാനെ റൺ'; സയ്യിദ് മുഷ് താഖ് അലി ട്രോഫി ടൂർണമെന്റ് ടോപ് സ്കോറർ

മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടിദാറാണ് രണ്ടാം സ്ഥാനത്ത്

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ സീസണില്‍ ടോപ് സ്കോററായി അജിൻക്യ രഹാനെ. ഒമ്പത് മത്സരങ്ങളിലെ എട്ട് ഇന്നിംഗ്സുകളിൽ നിന്നായി 469 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. സെമി ഫൈനലിൽ ബറോഡയ്ക്കെതിരെ 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 164.56 സ്‌ട്രൈക്ക് റേറ്റും 58.62 ശരാശരിയും രഹാനെയ്ക്കുണ്ട്. 19 സിക്‌സും 46 ഫോറും സീസണിൽ രഹാനെയുടെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്. ടൂര്‍ണമെന്റിലെ താരവും രഹാനെ തന്നെയാണ്.

മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടിദാറാണ് റൺവേട്ടയിൽ രണ്ടാമൻ. 10 മത്സരങ്ങളിലെ ഒമ്പത് ഇന്നിം​ഗ്സുകളിൽ നിന്നായി 428 റൺസാണ് പാട്ടിദാർ നേടിയത്. പുറത്താകാതെ നേടിയ 81 റൺസാണ് ഉയർന്ന സ്കോർ. ബിഹാറിന്റെ സാക്കിബുള്‍ ഗനി 353 റൺസോടെ മൂന്നാമതും മുംബൈയുടെ ശ്രേയസ് അയ്യര്‍ 345 റൺസോടെ നാലാം സ്ഥാനത്തുമുണ്ട്.

Also Read:

Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി; മുംബൈ ‌‌ചാംപ്യന്മാർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയാണ് ചാംപ്യന്മാർ. ഫൈനലിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുംബൈ ഫൈനലിൽ കടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highligths: Ajinkya Rahane finishes SMAT 2024/25 campaign as top scorer

To advertise here,contact us