വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20; ഇന്ത്യൻ വനിതകൾക്ക് വിജയം

ജമീമ റോഡ്രി​ഗ്സിന്റെ 73 റൺസാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ

വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ഒന്നാം ട്വന്റി 20യിൽ ഇന്ത്യൻ വനിതകൾക്ക് 49 റൺസ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് വനിതകൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനെ സാധിച്ചുള്ളു.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് വനിതകൾ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജമീമ റോഡ്രി​ഗ്സിന്റെ 73 റൺസാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. സ്മൃതി മന്ദാന 54 റൺസും സംഭാവന ചെയ്തു. ഉമ ഛേത്രി 24 റൺസും റിച്ച ഘോഷ് 20 റൺസും നേടി. വിൻഡീസ് നിരയിൽ കരിഷ്മ റാംഹറാക്ക് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Also Read:

Cricket
എതിരാളികളെ തകർത്തെറിഞ്ഞ് ചാംപ്യന്മാർ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ വീണത് ഒരൊറ്റ ടീമിന് മുന്നിൽ

മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് നിരയിൽ ഡിയാൻഡ്ര ഡോട്ടിൻ 52 റൺസും ക്വയാന ജോസഫ് 49 റൺസും നേടി. മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയതോടെ വിൻഡീസ് വനിതകൾക്ക് വിജയത്തിലേക്കെത്താൻ സാധിച്ചില്ല. ഇന്ത്യൻ വനിതകൾക്കായി ടിത്താസ് സന്ധു മൂന്നും ദീപ്തി ശർമയും രാധാ യാദവും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: India beats West Indies by 49 runs; Jemimah, Smriti score fifties as Titas picks three wickets

To advertise here,contact us