'ദൈവമേ.. ഇനി എന്തൊക്കെ കാണണം'; വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ തഴഞ്ഞതിന് പിന്നാലെ വികാരാധീനനായി പൃഥ്വി ഷാ

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ ഒരു ടീമും വിളിച്ചെടുക്കാതിരുന്ന ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് വീണ്ടും തിരിച്ചടി. വിജയ് ഹസാരെ ട്രോഫിക്കായുള്ള മുംബൈ ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയതായാണ് പുതിയ റിപ്പോർട്ടുകൾ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ അജിന്‍ക്യ രഹാനെയും ടീമിലില്ല. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രഹാനെ ടീമിൽ ഇല്ലാത്തതെന്നാണ് വിശദീകരണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വലിയ രീതിയിൽ തിളങ്ങാതിരുന്നതാണ് പൃഥ്വി ഷായ്ക്ക് തിരിച്ചടിയായത്. നേരത്തെ രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തിയിരുന്നു.

അതേസമയം ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. പിന്നീട് ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറി. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ ഇക്കാര്യത്തിൽ പൃഥ്വി ഷായെ വിമർശിച്ചിരുന്നു.

അതേസമയം വിജയ് ഹസാരെ ട്രോഫിയിൽ നിന്നും മുംബൈ തന്നെ തഴഞ്ഞതിൽ പ്രതികരണവുമായി പൃഥ്വി ഷാ രംഗത്തെത്തി. 'പറയൂ ദൈവമേ, ഇനി എന്തൊക്കെ കാണണം' എന്ന ആമുഖത്തോടെയായിരുന്നു കുറിപ്പ്. '65 ഇന്നിങ്‌സില്‍ നിന്ന് 3399 റണ്‍സ് 55.7 ശരാശരിയും 126 സ്‌ട്രൈക്ക്‌റേറ്റും. ഞാന്‍ അത്ര മികച്ചതല്ലെങ്കിലും നിങ്ങളിലുള്ള വിശ്വാസം തുടരും. ആളുകള്‍ എന്നിലിപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ തിരിച്ചുവരും',പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read:

Cricket
ഓസീസിന് ഇനിയും ജയിക്കാം; മഴ കളിച്ചാൽ ഇന്ത്യയ്ക്ക് സമനില, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതയും ബാക്കി

ഡിസംബര്‍ 21 നാണ് വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഗ്രൂപ്പ് സിയിലാണ് മുംബൈ. അരുണാചല്‍ പ്രദേശ്, ഹൈദരാബാദ്, കര്‍ണാടക, നാഗാലാന്‍ഡ്, പഞ്ചാബ്, പുതുച്ചേരി, സൗരാഷ്ട്ര എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

content Highlights: Prithvi Shaw's reaction to omission from Mumbai squad for Vijay Merchant trophy

To advertise here,contact us