അശ്വിനും പടിയിറങ്ങുമ്പോൾ; 2011 ലോകകപ്പ് വിന്നിങ് വിന്റേജ് ക്ലബിൽ നിന്ന് ഇനി കിങ് കോഹ്‌ലി മാത്രം ബാക്കി

അശ്വിൻ കൂടി അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയതോടെ ഇനി ആ സ്‌ക്വാഡിൽ നിന്നവശേഷിക്കുന്നത് വിരാട് കോഹ്‌ലി മാത്രമാണ്.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നായികക്കല്ലാണ് 2011 ഏകദിന ലോകകപ്പ് നേട്ടം. 1983ലെ കപ്പലിന്റെ ചെകുത്താന്മാർക്ക് കീഴിൽ നേടിയ കന്നി ലോക കിരീടത്തിന് ശേഷം പല തവണ റാങ്കിങ്ങിൽ മുന്നിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നുവെങ്കിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. 28 വർഷത്തിന്റെ കാത്തിരിപ്പിൽ ധോണിക്ക് കീഴിൽ 2011 ലാണ് പിന്നീട് അത് സാധ്യമാകുന്നത്. ക്രിക്കറ്റിന്റെ ദൈവം സച്ചിന്റെ വിട വാങ്ങൽ മത്സരം ലോകകപ്പ് കൂടിയായിരുന്നു അത്.

Also Read:

Sports Talk
പാക് ബോളറുടെ ചതി നിറച്ച ആ ലെഗ് സൈഡ് കെണിയെ ലീവ് ചെയ്യാൻ അശ്വിൻ കാണിച്ച ക്രിക്കറ്റ് ബുദ്ധി എങ്ങനെ മറക്കും?

ഫൈനലില്‍ സങ്കക്കാര നയിച്ച ശ്രീലങ്കയെ വീഴ്ത്തിയായിരുന്നു ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടത്. സച്ചിനിൽ തുടങ്ങി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസ നിരയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്ന് കളിച്ചത്. ആ സംഘത്തിൽ പ്രധാനിയായിരുന്നു അശ്വിൻ. അശ്വിൻ കൂടി അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയതോടെ ഇനി ആ സ്‌ക്വാഡിൽ നിന്നവശേഷിക്കുന്നത് വിരാട് കോഹ്‌ലി മാത്രമാണ്.

ധോണി നയിച്ച അന്നത്തെ ഇന്ത്യന്‍ സ്‌ക്വാഡിലെ താരങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ആര്‍ അശ്വിന്‍, പിയൂഷ് ചൗള, യൂസുഫ് പഠാന്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, ശ്രീശാന്ത് എന്നിവരായിരുന്നു. പ്രവീൺ കുമാറിന് പരിക്കേറ്റതോടെ പകരം ശ്രീശാന്തും ഇടക്ക് വെച്ച് ടീമിന്റെ ഭാഗമായി.

അതേ സമയം 2011ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ആര്‍ അശ്വിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. മറ്റൊരു ഓഫ് സ്പിന്നറും കൂടുതല്‍ അനുഭവസമ്പത്തുള്ള താരവുമായ ഹര്‍ഭജന്‍ സിങായിരുന്നു ഇന്ത്യയുടെ അന്നത്തെ ചോയ്സ്. എങ്കിൽ പോലും രണ്ട് മാച്ചുകളിൽ നിന്ന് 4.65 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകൾ വീഴ്ത്താൻ അശ്വിനായി. ഒരു മത്സരത്തിൽ ബാറ്റ് ചെയ്ത താരം പത്ത് റൺസ് സ്കോർ ചെയ്യുകയും ചെയ്തു.

Content Highlights: after ashwins retirement virat kohli remains as active player from 2011 worldcup winning team

To advertise here,contact us