ഗാബ ടെസ്റ്റിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ രവിചന്ദ്രൻ അശ്വിൻ. ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിനം ത്രില്ലറിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ രസം കൊല്ലിയായി മഴയെത്തിയതിനെത്തുടർന്ന് സമനിലയിൽ അവസാനിച്ച ടെസ്റ്റിനു ശേഷം അപ്രതീക്ഷിതമായിരുന്നു അശ്വിന്റെ വിരമിക്കൽ തീരുമാനം. കഴിഞ്ഞ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും ഈ ടെസ്റ്റിൽ അശ്വിന് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടിയിരുന്നില്ല.
മത്സരത്തിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമിൽ വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയത്തു തന്നെ അശ്വിൻ വിരമിക്കുമോ എന്ന ചർച്ചകൾ ഉയർന്നിരുന്നു. അതിനു ശേഷം മിനിറ്റുകൾക്കുള്ളിലാണ് താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന കാര്യം എക്സിലൂടെ അശ്വിൻ പങ്കുവെച്ചത്.'ഏറെ ആലോചിച്ചതിനു ശേഷം ഞാൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുക്കുകയാണ്. ഒരുപാട് മറക്കാനാവാത്ത മുഹൂർത്തങ്ങൾ ക്രിക്കറ്റ് മൈതാനത്തിൽ ഉണ്ടായിട്ടുണ്ട്. എന്റെ എല്ലാ കോച്ചുമാർക്കും കൂടെ കളിച്ചവർക്കും ഫാൻസിനും നന്ദി. ടെസ്റ്റ് ക്രിക്കറ്റ് എന്നും എന്റെ മനസിലുണ്ടാവും.' അശ്വിൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
Jai Hind 🇮🇳. pic.twitter.com/Vt4ZdvDEDX
പലപ്പോഴും ഓവർസീസ് മത്സരങ്ങളിൽ അശ്വിനെക്കാൾ ഇന്ത്യ ഉപയോഗിക്കാറുള്ളത് രവീന്ദ്ര ജഡേജയെയാണ്. ഓസീസിനെതിരെ ഇനിയും രണ്ട് ടെസ്റ്റ് മത്സരങ്ങൾ പരമ്പരയിൽ ഉണ്ടെങ്കിലും അപ്രതീക്ഷിതമായാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നറുടെ ഈ വിരാമം.
അശ്വിന്റെ ടെസ്റ്റ് കരിയർ സ്റ്റാറ്റ്സ് ഇങ്ങനെ:537 Test wickets37 Five wicket hauls3,503 runs6 Test centuriesJoint most POTS awards in Tests.ക്രിക്കറ്റ് ആരാധകർ തീർച്ചയായും അശ്വിനെ മിസ് ചെയ്യും, തീർച്ച.
Content Highlights: Ashwin retires from cricket