'എന്റെ ബാറ്റിങ് മോശമായിരുന്നു, പക്ഷേ…'; വിരമിക്കൽ ചോദ്യങ്ങളിൽ മറുപടിയുമായി രോഹിത് ശർമ

'ചില സമയങ്ങളിൽ വലിയ റൺസ് നേടാൻ കഴിഞ്ഞേക്കില്ല.'

സമീപകാലത്തെ മോശം പ്രകടനങ്ങളെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രോഹിത് ശർമ. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ തന്റെ ബാറ്റിങ് മോശമായിരുന്നു. അത് സമ്മതിക്കുന്നതിന് ബുദ്ധിമുട്ടില്ല. പക്ഷേ താൻ നന്നായി തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് പരമ്പരയ്ക്കെത്തിയത്. എത്രകാലം തന്റെ മനസും ശരീരവും ചലിക്കുന്നുവോ അത്രയും കാലം ഇന്ത്യൻ ടീമിൽ ഉണ്ടാകും. നിലവിൽ താൻ സന്തോഷവാനാണെന്നും രോഹിത് ശർമ മൂന്നാം ടെസ്റ്റിന് പിന്നാലെ പ്രതികരിച്ചു.

ചില സമയങ്ങളിൽ വലിയ റൺസ് നേടാൻ കഴിഞ്ഞേക്കില്ല. എന്നാൽ മികച്ച റൺസ് കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അതാണ് വലിയ കാര്യം. തന്റെ തയ്യാറെടുപ്പുകളിൽ സംതൃപ്തിയുണ്ട്. എന്നാൽ അത് വലിയൊരു റൺസായി വരുന്നില്ലെന്ന് മാത്രം. പക്ഷേ തന്റെയുള്ളിൽ മുന്നേറ്റം നടത്തുകയാണ് ലക്ഷ്യമെന്നും രോഹിത് ശർമ വ്യക്തമാക്കി.

Also Read:

Cricket
വനിത ക്രിക്കറ്റിലെ അതിവേ​ഗ അർധ സെഞ്ച്വറി; റെക്കോർഡിന് ഒപ്പമെത്തി റിച്ച ഘോഷ്

ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് മോശം പ്രകടനമാണ് രോഹിത് ശർമ നടത്തുന്നത്. കഴിഞ്ഞ 13 ഇന്നിം​ഗ്സുകളിൽ നിന്നായി 152 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. ഒരു തവണ മാത്രമാണ് അർധ സെഞ്ച്വറി പിന്നിട്ടത്. 11.83 ആണ് ബാറ്റിങ് ശരാശരി. നായകനായും രോഹിത് ശർമ മോശം പ്രകടനം നടത്തുന്നതോടെയാണ് വിമർശകർ താരത്തിന്റെ വിരമിക്കിലിനായി മുറവിളികൂട്ടുന്നത്. ‌

Content Highlights: Rohit Sharma To Follow R Ashwin's Lead And Retire? India Skipper replays

To advertise here,contact us