കോഹ്‌ലിയും അനുഷ്‌കയും ഇന്ത്യ വിടാനൊരുങ്ങുന്നു?; ഉടൻ ലണ്ടനിലേക്ക് താമസം മാറുമെന്ന് മുൻ കോച്ച്

ബോർഡര്‍– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലാണ് കോഹ്‌ലിയുള്ളത്

ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരം വിരാട് കോഹ്‌ലി ലണ്ടനിലേക്ക് താമസം മാറാൻ ആലോചിക്കുന്നതായി കോഹ്‌ലിയുടെ ആദ്യകാല പരിശീലകൻ രാജ്കുമാർ ശർമ. കുടുംബത്തോടൊപ്പം ലണ്ടൻ നഗരത്തിൽ വീടെടുത്ത് മാറാൻ കോഹ്‌ലിക്ക് താൽപര്യമുണ്ടെന്ന് രാജ്കുമാർ ശർമ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘വിരാടിന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്ക് പോയി താമസിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കും.’ രാജ്കുമാർ ശർമ പ്രതികരിച്ചു. ‘കരിയറിൽ താരത്തിന് ഫോം നഷ്ടമായിട്ടില്ലെന്നും പെർത്തിൽ സെഞ്ച്വറി നേടിയ താരം നാലാം ടെസ്റ്റിൽ മികച്ച പ്രകടനവുമായി തിരിച്ചുവരുമെന്നും രാജ്കുമാർ ശർമ പറഞ്ഞു. ‘കോഹ്‌ലി ഇപ്പോഴും ക്രിക്കറ്റ് ആസ്വദിച്ചു തന്നെയാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ഫോം ഇവിടെ വിഷയമല്ല. കോഹ്‌ലിയെ എനിക്ക് കഴിഞ്ഞ 26 വർഷമായി അറിയാം. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.’ രാജ്കുമാർ ശർമ കൂട്ടിച്ചേർത്തു.

Also Read:

Cricket
'എന്റെ ബാറ്റിങ് മോശമായിരുന്നു, പക്ഷേ…'; വിരമിക്കൽ ചോദ്യങ്ങളിൽ മറുപടിയുമായി രോഹിത് ശർമ

ബോർഡര്‍– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലാണ് കോഹ്‌ലിയുള്ളത്. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന താരം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലേക്ക് താമസം മാറിയിരുന്നു . 2017 ൾ ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌കയുമായുള്ള വിവാഹം കഴിഞ്ഞത്. ഇവരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. വാമികയും അകായ് യും. അതേ സമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കോഹ്‌ലി പരമ്പരകൾ കഴിഞ്ഞാൽ ഇടവേളയെടുക്കുന്നത് ലണ്ടനിലായിരുന്നു. ഇരുവർക്കും ലണ്ടനിൽ ആസ്തികളുണ്ടെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Virat Kohli 'leaving India', cricketer to move to London , ex coach says

To advertise here,contact us