അഫ്​ഗാൻ സ്പിന്നിൽ സിംബാബ്‍വെ വീണു; ഏകദിന പരമ്പരയിലും വിജയം

60 റൺസെടുത്ത സീൻ വില്യംസ് മാത്രമാണ് സിംബാബ്‍വെയ്ക്കായി മാന്യമായി സ്കോർ ചെയ്തത്.

സിംബാബ്‍വെയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ സിംബാബ്‍വെയെ തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ 30.1 ഓവറിൽ 127 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 26.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്​ഗാനിസ്ഥാൻ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിനാണ് അഫ്​ഗാന്റെ വിജയം. നേരത്തെ ട്വന്റി 20 പരമ്പരയും അഫ്​ഗാൻ നേടിയിരുന്നു.

ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 60 റൺസെടുത്ത സീൻ വില്യംസ് മാത്രമാണ് സിംബാബ്‍വെയ്ക്കായി മാന്യമായി സ്കോർ ചെയ്തത്. നാല് താരങ്ങൾ മാത്രമാണ് സിംബാബ്‍വെ നിരയിൽ രണ്ടക്കം കടന്നത്. അഫ്​ഗാനായി സ്പിന്നർമാരായ അല്ലാഹ് ഗസന്‍ഫാർ അഞ്ചും റാഷിദ് ഖാൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

Also Read:

Cricket
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രം കുറിക്കാൻ‌ ബുംമ്ര; ഇനി വേണ്ടത് ഒമ്പത് വിക്കറ്റുകൾ

മറുപടി ബാറ്റിങ്ങിൽ അഫ്​ഗാനിസ്ഥാൻ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. ഓപണർമാരായ സെദിഖുള്ള അതൽ 52 റൺസും അബ്ദുൾ മാലിക് 29 റൺസും നേടി. ഇരുവരും പുറത്തായതിന് ശേഷം 17 റൺസെടുത്ത റഹ്മത്ത് ഷായും 20 റൺസെടുത്ത ഹസ്മത്തുള്ള ഷാഹിദിയും ചേർന്ന് അഫ്ഗാന് കൂടുതൽ വിക്കറ്റ് നഷ്ടങ്ങളുണ്ടാക്കാതെ വിജയത്തിലെത്തിച്ചു.

Content Highlights: Afghanistan beat Zimbabwe by 8 wickets

To advertise here,contact us