ഒരിക്കലും ഇന്ത്യൻ ദേശീയ ടീമിനെ നയിക്കാൻ ഭാ​ഗ്യമില്ലാതെ പോയ ആ അഞ്ച് ഇതിഹാസതാരങ്ങൾ ഇവരാണ്

നായക മികവും മികച്ച പ്രകടനവുമുണ്ടായിരുന്നിട്ടും ചില ഘടകങ്ങൾ ഇവർക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുത്തി

ഇന്ത്യൻ ക്രിക്കറ്റിൽ ഇതിഹാസ താരങ്ങളാണെങ്കിലും ഒരിക്കൽപോലും ദേശീയ ടീമിന്റെ ക്യാപ്റ്റനാകാൻ അവസരം ലഭിക്കാത്ത ചില താരങ്ങളുണ്ട്. നായക മികവും മികച്ച പ്രകടനവുമുണ്ടായിരുന്നിട്ടും ചില ഘടകങ്ങൾ ഇവർക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുത്തി. അവരിൽ ചിലരാണ് യുവരാജ് സിങ്, രവിചന്ദ്രൻ അശ്വിൻ, ഹർഭജൻ സിങ്, ചേതേശ്വർ പുജാര, വി വി എസ് ലക്ഷ്മൺ തുടങ്ങിയ താരങ്ങൾ.

യുവരാജ് സിങ്

മഹേന്ദ്ര സിങ് ധോണിയുടെ ഉപനായകനായി ഏറെക്കാലം ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു യുവരാജ് സിങ്. എന്നാൽ ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്റെ സാന്നിധ്യം യുവരാജിനെ ദേശീയ ടീമിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി. ഇന്ത്യയ്ക്കായി 402 മത്സരങ്ങളിൽ കളിച്ച താരമാണ് യുവരാജ് സിങ്.

വി വി എസ് ലക്ഷ്മൺ

സച്ചിൻ തെണ്ടുൽക്കർ, സൗരവ് ​ഗാം​ഗുലി, രാഹുൽ ദ്രാവിഡ് എന്നിവർ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായപ്പോൾ ആ ടീമിലെ സഹതാരായിരുന്ന വിവിഎസ് ലക്ഷ്മണിനെ തേടി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം എത്തിയില്ല. 2007ൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചപ്പോൾ അനിൽ കുംബ്ലെയാണ് ഇന്ത്യയുടെ നായകനായത്.

Also Read:

Cricket
പരിശീലനത്തിനിടെ ഫോമിലുള്ള താരത്തിന് പരിക്ക്?; ആശങ്കയിൽ ഇന്ത്യൻ ക്യാമ്പ്

മഹേന്ദ്ര സിങ് ധോണിയെന്ന ശക്തനായ നായകന്റെ സാന്നിധ്യമാണ് ഹർഭജൻ സിങ്ങിനും ഇന്ത്യൻ ടീമിന്റെ നായകനാകാൻ തടസമായത്. രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ മധ്യനിരയുടെ കരുത്തായ ചേതേശ്വർ പൂജാരയ്ക്ക് വിരാട് കോഹ്‍ലിയുടെ കീഴിലും അജിൻക്യ രഹാനെ, രോഹിത് ശർമ എന്നിവരുടെ കീഴിലും കളിക്കാനായിരുന്നു വിധി. ഇന്ത്യയ്ക്കായി 287 മത്സരങ്ങൾ കളിച്ചിട്ടും ഒരിക്കൽപോലും രവിചന്ദ്രൻ അശ്വിനെ തേടിയും നായകസ്ഥാനം എത്തിയിരുന്നില്ല.

Content Highlights: Five Cricket Legends Who Never Captained India

To advertise here,contact us