ഏകദിനത്തിലും മന്ദാന ഷോ; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

കഴിഞ്ഞ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ മന്ദാന ഏകദിനത്തിലും മികവ് പുലർത്തുകയായിരുന്നു

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ 50 ഓവറിൽ 314 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മന്ദാന വീണ്ടും തിളങ്ങി. കഴിഞ്ഞ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ മന്ദാന ഏകദിനത്തിലും മികവ് പുലർത്തുകയായിരുന്നു. 102 പന്തില്‍ 13 ഫോറുകളടക്കം 91 റണ്‍സാണ് താരം നേടിയത്.

- 105 vs Australia in ODIs - 54 vs West Indies in T20I - 62 vs West Indies in T20I - 77 vs West Indies in T20I - 91 vs West Indies in ODIs*- SMRITI CONSISTENT MANDHANA IN INDIAN WOMEN'S CRICKET.!!!🐐 pic.twitter.com/cRlwBCTqjy

Also Read:

Cricket
'സഞ്ജു ചെയ്തത് മണ്ടത്തരം, ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടാനുള്ള സുവർണ്ണാവസരം പാഴാക്കി'; ആകാശ് ചോപ്ര

മന്ദാനയെ കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ (44), പ്രതിക റാവല്‍ (40), ഹര്‍മന്‍പ്രീത് കൗര്‍ (34), ജമീമ റോഡ്രിഗസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സെയ്ദാ ജെയിംസ് വിന്‍ഡീസിന് വേണ്ടി അഞ്ച് വിക്കറ്റ് നേടി. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമായിരുന്നു. ആദ്യ മത്സരത്തിൽ 54 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ച മന്ദാന രണ്ടാം ടി 20 യിൽ 62 റൺസും മൂന്നാം ടി 20 യിൽ 77 റൺസും നേടി പരമ്പരയിലെ താരമായിരുന്നു. ഇന്നത്തെ ഏകദിനമടക്കം മൂന്ന് ഏകദിനമാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ കളിക്കുന്നത്.

Content Highlights: India Women vs West Indies ODI, Smriti Mandhana scores well

To advertise here,contact us