'അന്ന് സ്മിത്ത് ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചെത്തി, അശ്വിൻ പന്തെറിയാൻ വിസമ്മതിച്ചു'; മുഹമ്മദ് കൈഫ്

'ഹെൽമറ്റിൽ‌ ക്യാമറാ ഘടിപ്പിച്ചാണ് സ്മിത്ത് പരിശീലനത്തിനെത്തിയത്'

ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച സൂപ്പർതാരം രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് മുൻ താരം മുഹമ്മദ് കൈഫ്. ഇരുവരും ഡൽഹി ക്യാപിറ്റൽസിന്റെ ഭാ​ഗമായിരുന്ന കാലത്തെ അനുഭവമാണ് കൈഫ് പറയുന്നത്. ഒരിക്കൽ ഐപിഎൽ മത്സരത്തിന് മുമ്പ് ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലനത്തിനിടെയിൽ സ്റ്റീവ് സ്മിത്തിനായി പന്തെറിയാൻ അശ്വിൻ വിസമ്മതിച്ച സംഭവം കൈഫ് ഓർത്തെടുത്തു.

2021ൽ സ്റ്റീവ് സ്മിത്ത് ഡൽഹി ക്യാപിറ്റൽസിലായിരുന്നു. ബാറ്റിങ് പരിശീലനത്തിനായി സ്മിത്ത് നെറ്റ്സിലെത്തി. സ്മിത്തിന് പന്തെറിയാൻ താൻ അശ്വിനോട് ആവശ്യപ്പെട്ടു. എന്നാൽ അശ്വിൻ പന്തെറിയാൻ തയ്യാറായില്ല. ഹെൽമറ്റിൽ‌ ക്യാമറാ ഘടിപ്പിച്ചാണ് സ്മിത്ത് പരിശീലനത്തിനെത്തിയത്. ഈ ദൃശ്യങ്ങൾ ഐപിഎല്ലിന് പിന്നാലെ വരുന്ന ലോകകപ്പിനായുള്ള തയ്യാറെടുപ്പിനായി സ്മിത്ത് ഉപയോ​ഗിക്കും. അശ്വിൻ പറഞ്ഞതായി കൈഫ് വെളിപ്പെടുത്തി.

Also Read:

Cricket
ഒരിക്കലും ഇന്ത്യൻ ദേശീയ ടീമിനെ നയിക്കാൻ ഭാ​ഗ്യമില്ലാതെ പോയ ആ അഞ്ച് ഇതിഹാസതാരങ്ങൾ ഇവരാണ്

ഒരു സഹതാരത്തിന് താൻ പന്തെറിയാമെന്നും എന്നാൽ ലോകകപ്പിനായുള്ള തയ്യാറെടുപ്പിന് അനുവദിക്കില്ലെന്നും അശ്വിൻ പറഞ്ഞു. ഹെൽമറ്റിലെ ക്യാമറ തനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റ് നിരീക്ഷണത്തിൽ അശ്വിന്റെ കഴിവ് വെളിവാക്കുന്നതായിരുന്നു ഈ സംഭവമെന്നും കൈഫ് വ്യക്തമാക്കി.

Content Highlights: Muhammad Kaif narrates Ravichandran Ashwin-Steve Smith bizzare incident in DC camp

To advertise here,contact us