13കാരൻ വൈഭവിനെ സ്വന്തമാക്കിയതെന്തിന്? മറുപടിയുമായി സഞ്ജു സാംസൺ

എ ബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനോടായിരുന്നു സ‍ഞ്ജുവിന്റെ പ്രതികരണം

ഐപിഎൽ മെ​ഗാലേലത്തിൽ 13 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ ടീമിലെത്തിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. വൈഭവിന്റെ ബാറ്റിങ് താൻ കണ്ടിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിലെ എല്ലാവരും അത് കണ്ടിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരെ ചെന്നൈയിൽ നടന്ന ഒരു അണ്ടർ 19 മത്സരത്തിൽ വൈഭവ് 60-70 പന്തുകളിൽ സെഞ്ച്വറി നേടി. ആ മത്സരത്തിൽ വൈഭവിന്റെ ഷോട്ടുകൾ ഏറെ മികച്ചതായിരുന്നു. അത്തരത്തിൽ കളിക്കുന്ന താരങ്ങളെയാണ് രാജസ്ഥാൻ റോയൽസിന് ആവശ്യം. എ ബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനോടായിരുന്നു സ‍ഞ്ജുവിന്റെ പ്രതികരണം.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേല ചരിത്രത്തിൽ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. ബിഹാറുകാരനായ 13കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിനൊടുവിലാണ് രാജസ്ഥാൻ നേടിയെടുത്തത്. ‌ഇടം കയ്യൻ ബാറ്ററും ഇടം കയ്യൻ സ്പിന്നറുമാണ് വൈഭവ്.

Also Read:

Cricket
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, രാഹുലിന് പിന്നാലെ രോഹിത് ശർമയ്ക്കും പരിക്ക്?; റിപ്പോർട്ട്

സെപ്റ്റംബറിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഇന്ത്യ അണ്ടർ 19 ടീമിൽ താരം കളിച്ചിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ 58 പന്തുകൾ മാത്രം നേരിട്ടാണ് വൈഭവ് തന്റെ ആദ്യ അണ്ടർ 19 ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയത്. അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ‌ ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേ​ഗത്തിലുള്ള സെഞ്ച്വറി നേട്ടവും വൈഭവിന്റെ പേരിലായി. ആഗോളതലത്തില്‍

ഇം​ഗ്ലണ്ട് മുൻ താരം മൊയീൻ അലി മാത്രമാണ് ഈ നേട്ടത്തിൽ വൈഭവിന് മുന്നിലുള്ളത്. 2005ൽ ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനായി മൊയീൻ അലി 56 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.

Content Highlights: Sanju Samson explains why Rajasthan Royals signed 13-year-old Vaibhav

To advertise here,contact us