'സെവാഗ് പോലും ആദ്യ ഓവറുകൾ സൂക്ഷിച്ചേ കളിച്ചിരുന്നുള്ളൂ', ജയ്‌സ്വാളിന് റൺസ് നേടാൻ ധൃതിയെന്ന് പുജാര

പെർത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയതൊഴിച്ചാൽ ബാക്കി അഞ്ച് ഇന്നിങ്സിലും താരത്തിന് തിളങ്ങാനായിരുന്നില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ റൺസ് നേടാനുള്ള തിരക്കിലായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പുജാര. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഗംഭീര സെഞ്ച്വറിയോടെ ജയ്‌സ്വാൾ മികച്ച പ്രകടനം നടത്തിയെങ്കിലും ബാക്കി ഇന്നിങ്‌സുകളിലെല്ലാം പരാജയപ്പെട്ടിരുന്നു. പെർത്തിലെ രണ്ടാം ഇന്നിങ്സിൽ161 റൺസായിരുന്നു താരം നേടിയിരുന്നത്. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായി. അഡലെയ്ഡിലെ ആദ്യ ഇന്നിങ്സിലും പൂജ്യത്തിന് പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ 24 റൺസ് മാത്രമാണ് നേടിയത്. ഗാബയിൽ നടന്ന ടെസ്റ്റിലാവട്ടെ ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് റൺസ് വീതമാണ് നേടിയത്.

Also Read:

Cricket
ചെന്നൈ സൂപ്പർ കിങ്സിന് സന്തോഷം; ക്യാപ്റ്റൻ റുതുരാജ് 74 പന്തിൽ 148; വിജയ് ഹസാരെയിൽ 20 ഓവറിൽ കളി തീർത്തു

ജയ്‌സ്വാളിൻ്റെ ഇതുവരെയുള്ള പരമ്പരയിലെ പ്രകടനങ്ങൾ വിശകലനം ചെയ്ത പൂജാര, യുവ ഓപ്പണർ കാര്യങ്ങൾ വേണ്ടി തിരക്കുകൂട്ടാൻ ശ്രമിക്കുകയാണെന്ന് പ്രതികരിച്ചു.' ജയ്‌സ്വാൾ തനിക്ക് കുറച്ചുകൂടി സമയം നൽകേണ്ടതുണ്ട്, ചില ഷോട്ടുകൾ കളിക്കാൻ അനാവശ്യ ധൃതി താരം കാണിക്കുന്നു, റിസൾട്ട് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഷോട്ടുകൾ കളിക്കാവൂ, പ്രത്യേകിച്ചും. ആദ്യ 5-10 ഓവറുകളിൽ' സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പുജാര പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ ആക്രമണാത്മക ബാറ്ററെന്ന് പറയപ്പെടുന്ന വീരേന്ദർ സെവാഗ് പോലും ആദ്യത്തിൽ ഷോട്ടുകൾ സൂക്ഷിച്ച കളിക്കൂ, പന്ത് വരാൻ കാത്തിരുന്ന് വേണം കളിക്കാൻ, ടെസ്റ്റിൽ വേണ്ടത് ക്ഷമ കൂടിയാണെന്നും പുജാര കൂട്ടിച്ചേർത്തു. അതേ സമയം ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ പ്രതീക്ഷയാണ് ജയ്‌സ്വാൾ. ഇനിയുള്ള രണ്ട് ടെസ്റ്റുകളിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Content Highlights: Yashasvi Jaiswal in hurry to score runs, Cheteshwar Pujara says

To advertise here,contact us