ബോക്സിങ് ഡേ ടെസ്റ്റിൽ 19കാരൻ കോൺസ്റ്റാസ് അരങ്ങേറും; ഹെഡിന്റെ കാര്യത്തിൽ ഉറപ്പില്ല; ഓസീസ് കോച്ച് മക്‌ഡൊണാൾഡ്

ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഹെഡിന് സ്‌ട്രെയിൻ അനുഭവപ്പെട്ടിരുന്നു

പത്തൊമ്പത് കാരനായ സാം കോൺസ്റ്റാസ് ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രലിയക്കായി അരങ്ങേറ്റം കുറിക്കുമെന്ന് പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മക്‌ഡൊണാൾഡിന്റെ സ്ഥിരീകരണം. 2011-ൽ പാറ്റ് കമ്മിൻസിന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് താരമായിട്ടായിരിക്കും അരങ്ങേറ്റം.

മൂന്നാഴ്ച മുമ്പ് ഇന്ത്യയ്‌ക്കെതിരെ കാൻബറയിൽ നടന്ന പരിശീലന മത്സരത്തിൽ 97 പന്തിൽ നിന്ന് 107 റൺസാണ് കോൺസ്റ്റാസ് അടിച്ചുകൂട്ടിയത്. അന്ന് കാൻബറയിൽ ഇന്ത്യയുടെ ആക്രമണത്തിൽ ആകാശ് ദീപ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ഉൾപ്പെടുന്നു.

Also Read:

Cricket
തലച്ചോറിൽ രക്തം കട്ടപിടിച്ചു; വിനോദ് കാംബ്ലിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു

അതേസമയം ഇന്ത്യക്കെതിരായ നിർണായക ടെസ്റ്റിൽ ട്രാവിസ് ഹെഡിൻ്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ അദ്ദേഹത്തിന് ക്വാഡ് സ്‌ട്രെയിൻ അനുഭവപ്പെട്ടിരുന്നു. ഹെഡിൻ്റെ വീണ്ടെടുക്കലിൽ മക്‌ഡൊണാൾഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഫിറ്റ്‌നസ് പരിശോധനകൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് സമ്മതിച്ചു. ഹെഡ് കളിക്കാൻ യോഗ്യനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ. ഹെഡ് കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനുകളിലും കാര്യമായി ഇറങ്ങിയിരുന്നില്ല.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Content Highlights:Sam Konstas to debut, Travis Head an injury dought, says Andrew McDonald

To advertise here,contact us