അവൻ ക്രീസിനെ ബുദ്ധിപരമായി ഉപയോ​ഗിക്കുന്നു, വിജയിക്കുന്നു; ഹെഡിന്റെ ബാറ്റിങ് ശൈലി ഡികോഡ് ചെയ്ത് അശ്വിൻ

ഈ സീരീസിൽ 5 ഇന്നിങ്സുകളിൽ നിന്നായി 409 റൺസാണ് ട്രാവിസ് ഹെഡ് നേടിയിരിക്കുന്നത്.

ബോർഡർ ​ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുന്നോടിയായി ഫോമിലുള്ള ഓസീസ് താരം ട്രാവിസ് ഹെഡിനെ പൂട്ടാനുള്ള തന്ത്രവുമായി മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രം​ഗത്ത്. ഇന്ത്യൻ ബാറ്റർമാരെ ഹെഡ് ആക്രമിച്ചു കളിക്കുന്നതിന്റെ രഹസ്യമാണ് അശ്വിൻ ഡികോഡ് ചെയ്തുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

Also Read:

Cricket
ഫിറ്റ്നസ് തെളിയിച്ചു; ഹെഡ് നാളെ ബോക്സിങ് ഡേ ടെസ്റ്റിൽ കളിക്കും; രണ്ട് മാറ്റങ്ങളോടെ ഇലവനെ പ്രഖ്യാപിച്ച് ഓസീസ്

ഹെഡ് ക്രീസിനെ ഫലപ്രദമായും ബുദ്ധിപരമായും ഉപയോ​ഗിക്കുന്നു എന്ന കണ്ടെത്തലാണ് അശ്വിൻ നടത്തിയിരിക്കുന്നത്. സ്റ്റാൻസിലെ മാറ്റങ്ങൾ കൊണ്ടും ഫുട് വർക്ക് കൊണ്ടും ബുംമ്രയുടെ പേസിന്റെ വേരിയേഷൻസ് എളുപ്പം കണ്ടെത്താൻ ഹെഡിന് കഴിയുന്നുണ്ടെന്നാണ് അശ്വിൻ ഡീകോഡ് ചെയ്തുകൊണ്ട് പറയുന്നത്. പേസർമാരെ ആക്രമിച്ചു കളിക്കുന്നതോടെ ഹെഡിന് അനായാസം റൺസ് കണ്ടെത്താൻ കഴിയുന്നുണ്ടെന്നും അശ്വിൻ കണ്ടെത്തി. ഹെഡിന്റെ പ്രാക്ടീസ് രീതിയും മറ്റ് വീഡിയോകളെല്ലാം വിശദീകരിച്ചുകൊണ്ടായിരുന്നു അശ്വിന്റെ ഡീകോഡിങ്.

കഴിഞ്ഞ ടെസ്റ്റിനു ശേഷമായിരുന്നു അശ്വിൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ഹെഡാവട്ടെ ഈ പരമ്പരയിൽ ഏറ്റവും ഫോമിലുള്ള ബാറ്ററാണ്. ഇന്ത്യയ്ക്ക് ഏറ്റവും തലവേദന സൃഷ്ടിച്ചതും ഹെഡ് ആണ്. ‍ഇതിനകം ഈ പരമ്പരയിൽ നിന്നായി 2 സെഞ്ച്വറികൾ അദ്ദേഹം നേടിക്കഴിഞ്ഞിട്ടുണ്ട്. ബുംമ്രയെയും ഹർഷിത് റാണയേയും സിറാജിനേയുമല്ലാം കൂളായി നേരിട്ടുകൊണ്ടായിരുന്നു ഹെഡിന്റെ റൺസ് വേട്ട. ഓഫ് സ്റ്റംപ് സംരക്ഷിച്ചുകൊണ്ടാണ് ഹെഡിന്റെ റൺസ് വേട്ടയൊക്കെയും. അശ്വിൻ തന്റെ നിഗമനങ്ങളിൽ ഇതിനെക്കുറിച്ചും പറയുന്നുണ്ട്.

ഈ സീരീസിൽ 5 ഇന്നിങ്സുകളിൽ നിന്നായി 409 റൺസാണ് ട്രാവിസ് ഹെഡ് നേടിയിരിക്കുന്നത്. ഏതാണ്ട് 82 എന്ന ആവറേജിൽ. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ട്രാവിസ് ഹെഡ് കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ക്യാപ്റ്റൻ കമ്മിൻസ്. നേരത്തെ താരം നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

Content Highlights: Ashwin decodes head masterplan against india

To advertise here,contact us