ചാരിറ്റി ഇവന്റിൽ പങ്കെടുക്കണം, ബോക്സിങ് ഡേ ടെസ്റ്റിൽ നിന്ന് പിൻമാറി അഫ്​ഗാൻ സൂപ്പർ താരം റാഷിദ് ഖാൻ

റാഷിദ് ഖാൻ ഈയിടെയുള്ള അഫ്​ഗാന്റെ പല മത്സരങ്ങളും പരിക്കിനെ തുടർന്ന് ഒഴിവാക്കിയിരുന്നു.

സിംബാബ് വെയ്ക്കെതിരായ 2 മസ്തരങ്ങൾ അടങ്ങി്യ ടെസ്റ്റ് പരമ്പര തുടങ്ങുന്നത് ഡിസംബർ 26 നാണ്. എന്നാൽ ബോക്സിങ് ഡേ ടെസ്റ്റിൽ അവരുടെ സൂപ്പർ താരമായ റാഷിദ് ഖാൻ വിട്ടുനിന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റാഷിദ് ഖാൻ ആദ്യടെസ്റ്റിന്റെ സമയത്ത് ഒരു ചാരിറ്റി ഇവന്റിൽ പങ്കെടുക്കുന്നതിനായി ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് അഫ്​ഗാൻ വൃത്തങ്ങൾ പറയുന്നത്.

Also Read:

Cricket
'സെവാഗ് പോലും ആദ്യ ഓവറുകൾ സൂക്ഷിച്ചേ കളിച്ചിരുന്നുള്ളൂ', ജയ്‌സ്വാളിന് റൺസ് നേടാൻ ധൃതിയെന്ന് പുജാര

നേരത്തെ ഏകദിനമത്സരങ്ങളിലും ടി20 പരമ്പരയിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച അപ്​ഗാൻ അത് ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഈ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നത്. അഫ്​ഗാൻ ആദ്യം ടി20 പരമ്പര 2- 1 ന് നേടിയിരുന്നു. അതിനൊപ്പം മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും തൂത്തുവാരിയിരുന്നു.

റാഷിദ് ഖാൻ ഈയിടെയുള്ള അഫ്​ഗാന്റെ പല മത്സരങ്ങളും പരിക്കിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ പരിക്കിനെ തുടർന്ന് ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് സീരീസും റാഷിദ് ഖാന് നഷ്ടമായിരുന്നു. റാഷിദ് ഖാൻ അധികം ടെസ്റ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെങ്കിലും അവരുടെ ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ ചാംപ്യൻ സ്പിന്നറാണ് റാഷിദ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 34 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതിൽ 4 തവണ 5 വിക്കറ്റ് നേട്ടം റാഷിദ് കൊയ്തിട്ടുണ്ട്. ഏതായാലും റാഷിദ് വിട്ടുനിൽക്കുന്നത് അഫ്​ഗാനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകും. 

Content Highlights: Rashid Khan unavailable for Boxing Day Test

To advertise here,contact us