ഒന്നാം ദിനം അവസാനിച്ചു; നാല് ഓസീസ് ബാറ്റർമാർക്ക് ഫിഫ്റ്റി, ബുംമ്രയ്ക്ക് മൂന്ന് വിക്കറ്റ്; ഓസീസ് ആറിന് 311

ഇന്ത്യൻ നിരയിൽ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആകാശ് ദീപ്, ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി

ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ ആറിന് 311 എന്ന ശക്തമായ നിലയിൽ. ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് ഈ സ്കോർ നേടിയെടുത്തത്. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ്‌ നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ്‌ നേടി. ലബുഷെയ്ൻ 72 റൺസ്‌ നേടി പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് 68 റൺസെടുത്ത് ക്രീസിലുണ്ട്. സ്മിത്തിനൊപ്പം 8 റൺസെടുത്ത പാറ്റ് കമ്മിൻസാണ് ക്രീസിൽ.

Also Read:

Cricket
ഹെഡിനെ ബൗൾഡാക്കി ബുംമ്ര, ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടം; ഇന്ത്യ കളിയിലേക്ക് തിരിച്ചുവരുന്നു

പൂജ്യത്തിന് പുറത്തായ സ്റ്റാർ ബാറ്ററി ട്രാവിസ് ഹെഡ്, നാല് റൺസെടുത്ത് പുറത്തായ മിച്ചൽ മാർഷ്, 31 റൺസെടുത്ത അലക്സ് ക്യാരി എന്നിവരാണ് ബാറ്റ് ചെയ്ത മറ്റ് ഓസീസ് താരങ്ങൾ. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. ഇന്ത്യൻ നിരയിൽ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആകാശ് ദീപ്, ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Content Highlights: Day 1 is over; Fifties for four Aussie batsmen, three wickets for Bumra; Aussies 311 for six

To advertise here,contact us