ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് വേട്ടയില് പുതുചരിത്രമെഴുതി ഇന്ത്യയുടെ സ്റ്റാര് പേസര് ജസ്പ്രീത് ബുംമ്ര. മെല്ബണ് ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും കൂടുതല് ടെസ്റ്റ് വിക്കറ്റുകള് വീഴ്ത്തിയ ഇന്ത്യന് താരമെന്ന റെക്കോര്ഡാണ് ബുംമ്ര സ്വന്തമാക്കിയത്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നര് അനില് കുംബ്ലെയെയാണ് റെക്കോര്ഡില് ജസ്പ്രീത് ബുംമ്ര മറികടന്നത്.
Most wickets for India in Melbourne:- Bumrah: 18 wickets in 3 matches, 5 innings.- Anil Kumble: 15 wickets in 3 matches, 6 innings.- Ashwin:14 wickets in 3 matches, 6 innings.- Kapil Dev:14 wickets in 3 matches, 6 innings.-Umesh Yadav: 13 wickets in 3 matches, 6 innings.… pic.twitter.com/ZgMNt9ELx8
മെല്ബണ് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്ന് വിക്കറ്റുകള് വീഴ്ത്തിയതോടെയാണ് ബുംമ്ര റെക്കോര്ഡിനുടമയായത്. ഉസ്മാന് ഖവാജയെ (57) കെ എല് രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ ട്രാവിഡ് ഹെഡിനെ (0) ഇന്സ്വിങ്ങറിലൂടെ മടക്കുകയും ചെയ്തു. മിച്ചല് മാര്ഷിനെ (4) റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയും ചെയ്തതോടെ മെല്ബണ് ഗ്രൗണ്ടിലെ ബുംമ്രയുടെ വിക്കറ്റ് നേട്ടം 18 ആയി. മെല്ബണിലെ മൂന്ന് മത്സരങ്ങളില് നിന്നും അഞ്ച് ഇന്നിങ്സുകളില് നിന്നുമാണ് ബുംമ്ര 18 വിക്കറ്റ് വീഴ്ത്തിയത്.
മെല്ബണിലെ മൂന്ന് മത്സരങ്ങളില് നിന്ന് 15 വിക്കറ്റുകളുള്ള അനില് കുംബ്ലെ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗാബ ടെസ്റ്റിന് പിന്നാലെ വിരമിക്കല് പ്രഖ്യാപിച്ച ഇന്ത്യയുടെ സ്പിന് ഇതിഹാസം രവിചന്ദ്രന് അശ്വിനാണ് ഈ ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാരന്. മെല്ബണില് മൂന്ന് മത്സരങ്ങളില് നിന്ന് 14 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്.
Content Highlights: Jasprit Bumrah Breaks Anil Kumble's All-Time Record In Melbourne