'ഇങ്ങനെ ടീം ഇടുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അശ്വിൻ വിരമിക്കില്ലായിരുന്നു'; പ്രതികരിച്ച് രവി ശാസ്ത്രി

ശുഭ്മൻ ​ഗില്ലിനെ ഒഴിവാക്കിയ ടീമിന്റെ തീരുമാനത്തെ ശാസ്ത്രി പ്രശംസിച്ചു

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ പ്രതികരണവുമായി മുൻ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി. മെൽബണിൽ രണ്ട് സ്പിന്നർമാരുമായി ഇന്ത്യ ഇറങ്ങുമെന്ന് അറിയാമായിരുന്നെങ്കിൽ, ഒരുപക്ഷേ രവിചന്ദ്രൻ അശ്വിൻ വിരമിക്കില്ലായിരുന്നുവെന്നാണ് കമന്ററി ബോക്സിൽ രവി ശാസ്ത്രി പറഞ്ഞ്. എന്നാൽ ശുഭ്മൻ ​ഗില്ലിനെ ഒഴിവാക്കിയ ടീമിന്റെ തീരുമാനത്തെ ശാസ്ത്രി പ്രശംസിച്ചു.

​ഗില്ലിനെ ഒഴിവാക്കിയ തീരുമാനം വലുതാണ്. താനായിരുന്നെങ്കിൽ ഇത്രയും സാഹസത്തിന് മുതിരില്ല. വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിൽ ആരെ ടീമിലെടുക്കുമെന്നത് ഏറെ പ്രയാസപ്പെട്ട ചോദ്യമാണ്. പക്ഷേ ഇന്ത്യൻ ടീം ഇരുവരെയും ഒരുപോലെ വിശ്വസിച്ചു. രവി ശാസ്ത്രി വ്യക്തമാക്കി.

Also Read:

Cricket
'മാർനസ്, ഇത് നോക്കൂ'; ബെയ്ൽസ് മാറ്റിവെച്ച് സിറാജിന്റെ മൈൻഡ് ​ഗെയിം, ഇത്തവണ സംഭവിച്ചത്

അതിനിടെ ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ആറിന് 311 റൺസെന്ന നിലയിലാണ്. 68 റൺസുമായി പുറത്താകാതെ നിൽക്കുന്ന സ്റ്റീവ് സ്മിത്തിലാണ് ഓസ്ട്രേലിയയുടെ ഇനിയുള്ള പ്രതീക്ഷകൾ.

നാല് താരങ്ങളുടെ അർധ സെഞ്ച്വറിയാണ് ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന് കരുത്തായത്. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് 65, ഉസ്മാൻ ഖ്വാജ 57, മാർനസ് ലബുഷെയ്ൻ 72, സ്റ്റീവ് സ്മിത്ത് പുറത്താകാതെ 68 എന്നിങ്ങനെയാണ് ഓസീസ് നിരയിലെ സ്കോറുകൾ. അലക്സ് ക്യാരി 31 റൺസ് നേടി നിർണായക സംഭാവനയും നൽകി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Ravi Shastri's mic drop remark on Washington Sundar's return

To advertise here,contact us