ജയ്സു, നീ ​ഗലി ക്രിക്കറ്റാണോ കളിക്കുന്നത്?; ജയ്സ്വാളിനോട് കടുപ്പിച്ച് രോഹിത്

സ്റ്റീവ് സ്മിത്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് കടുത്ത നിർദ്ദേശം നൽകി ക്യാപ്റ്റൻ രോഹിത് ശർമ. സ്റ്റീവ് സ്മിത്ത് ബാറ്റ് ചെയ്തപ്പോൾ ജയ്സ്വാൾ സില്ലി പോയിന്റിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. രവീന്ദ്ര ജഡേജയുടെ ബോൾ സ്റ്റീവ് സ്മിത്ത് തട്ടിയിടുമ്പോൾ ജയ്സ്വാൾ എണീറ്റ് നിന്ന് ചാടുന്നതായാണ് ദൃശ്യങ്ങൾ. ഇതാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ചൊടുപ്പിച്ചത്.

ജയ്സു, നീ ​ഗലി ക്രിക്കറ്റാണോ കളിക്കുന്നതെന്ന് രോഹിത് ശർമ താരത്തോട് ചോദിച്ചു. തൊട്ടടുത്ത പന്തിന് ശേഷവും രോഹിത്, ജയ്സ്വാളിന് വീണ്ടുമൊരു നിർദേശം നൽകുന്നതായി കാണാം. ബാറ്റർ കളിക്കുന്ന സമയം വരെയും ജയ്സ്വാൾ ​ഗ്രൗണ്ടിൽ ഇരിക്കണമെന്നും എണീക്കാൻ പാടില്ലെന്നുമായിരുന്നു രോഹിത് ശർമയുടെ വാക്കുകൾ.

Rohit Sharma in stumps mic is a total Entertainer 😄🔥 pic.twitter.com/Hb5EvOCtYC

Also Read:

Cricket
'ഇങ്ങനെ ടീം ഇടുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അശ്വിൻ വിരമിക്കില്ലായിരുന്നു'; പ്രതികരിച്ച് രവി ശാസ്ത്രി

അതിനിടെ ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ആറിന് 311 റൺസെന്ന നിലയിലാണ്. 68 റൺസുമായി പുറത്താകാതെ നിൽക്കുന്ന സ്റ്റീവ് സ്മിത്തിലാണ് ഓസ്ട്രേലിയയുടെ ഇനിയുള്ള പ്രതീക്ഷകൾ.

നാല് താരങ്ങളുടെ അർധ സെഞ്ച്വറിയാണ് ഓസ്ട്രേലിയൻ ഇന്നിം​ഗ്സിന് കരുത്തായത്. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് 65, ഉസ്മാൻ ഖ്വാജ 57, മാർനസ് ലബുഷെയ്ൻ 72, സ്റ്റീവ് സ്മിത്ത് പുറത്താകാതെ 68 എന്നിങ്ങനെയാണ് ഓസീസ് നിരയിലെ സ്കോറുകൾ. അലക്സ് ക്യാരി 31 റൺസ് നേടി നിർണായക സംഭാവനയും നൽകി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Rohit Sharma Left Unimpressed By Yashasvi Jaiswal's Fielding

To advertise here,contact us