അഫ്​ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റ്; ആദ്യ ദിനം സിംബാബ്‍വെ ശക്തമായ നിലയിൽ

ബെൻ കറൻ സിംബാബ്‍വെയ്ക്കായി മികച്ച തുടക്കം നൽകി.

അഫ്​ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം സിംബാബ്‍വെ ശക്തമായ നിലയിൽ. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ സിംബാബ്‍വെ നാല് വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന സീൻ വില്യംസിന്‍റെ പ്രകടനമാണ് സിംബാബ്‍വയെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‍വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരനും ഇം​ഗ്ലണ്ട് താരങ്ങളായ സാം കറൻ, ടോം കറൻ എന്നിവരുടെ സഹോദരനുമായ ബെൻ കറൻ സിംബാബ്‍വെയ്ക്കായി മികച്ച തുടക്കം നൽകി. 68 റൺസാണ് ബെൻ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ നേടിയത്. ഒമ്പത് റൺസുമായി പുറത്തായ ജോയ്ലോർഡ് ​ഗമ്പി ഓപണിങ്ങിൽ നിരാശപ്പെടുത്തി.

Also Read:

Cricket
ആദ്യ ദിനം വീണത് 13 വിക്കറ്റുകൾ; ആവേശമായി പാകിസ്താൻ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്

താകുഡ്‌വാനിഷ് കൈറ്റാനോ 46, ഡയോൺ മയേഴ്സ് 27 എന്നിങ്ങനെ സംഭാവന നൽകി മടങ്ങി. ആദ്യ ദിനം മത്സരം നിർത്തുമ്പോൾ 145 റൺസുമായി സീൻ വില്യംസും 56 റൺസുമായി ക്യാപ്റ്റൻ ക്രെയ്​ഗ് എർവിനുമാണ് ക്രീസിലുള്ളത്. 161 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതമാണ് വില്യംസ് 145 റൺസെടുത്തത്. അഫ്​ഗാനിസ്ഥാനായി അല്ലാഹ് ഗസന്‍ഫാര്‍ രണ്ട് വിക്കറ്റെടുത്തു.

Content Highlights: Williams, Ervine put Zimbabwe in strong position against Afghanistan

To advertise here,contact us