സിംബാബ്‍വെയുടെ റൺമല അടിച്ചുതകർത്ത് അഫ്​ഗാനിസ്ഥാൻ; മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ല

റഹ്മത്ത് ഷായുടെ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയുടെ സെഞ്ച്വറിയുമാണ് അഫ്​ഗാൻ ഇന്നിം​ഗ്സിന് കരുത്തായത്

അഫ്​ഗാനിസ്ഥാനും സിംബാബ്‍വെയും തമ്മിലുള്ള ഒന്നാം ടെസ്റ്റിൽ റൺസൊഴുകുന്നു. ഒന്നാം ഇന്നിംഗ്സിൽ സിംബാബ്‍വെ ഉയർത്തിയ 586 എന്ന സ്കോറിന് അതേ നാണയത്തിൽ മറുപടി പറയുകയാണ് അഫ്​ഗാനിസ്ഥാൻ. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ അഫ്​ഗാനിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 425 റൺസെടുത്തിട്ടുണ്ട്. സിംബാബ്‍വെയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറിനൊപ്പമെത്താൻ അഫ്​ഗാന് ഇനി 116 റൺസ് കൂടി വേണം.

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയാണ് അഫ്​ഗാനിസ്ഥാൻ മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. റഹ്മത്ത് ഷായുടെ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയുടെ സെഞ്ച്വറിയുമാണ് അഫ്​ഗാൻ ഇന്നിം​ഗ്സിന് കരുത്തായത്. 416 പന്തിൽ 23 ഫോറും മൂന്ന് സിക്സും സഹിതം റഹ്മത്ത് ഷാ 231 റൺസെടുത്തു ക്രീസിൽ തുടരുകയാണ്.

Also Read:

Cricket
ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം; ചരിത്രം കുറിച്ച് നിതീഷ് റെഡ്ഡിയും വാഷിങ്ടൺ സുന്ദറും

276 പന്തിൽ 16 ഫോറുകൾ സഹിതമാണ് ഷാഹിദി 141 റൺസുമായി പുറത്താകാതെ നിൽക്കുന്നത്. ഇരുവരും ചേർന്ന പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇതുവരെ 361 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിവസം അവസാനിപ്പിക്കാനും അഫ്​ഗാനിസ്ഥാന് കഴിഞ്ഞു.

Content Highlights: Afghanistan score after 125 overs is 425/2

To advertise here,contact us