'ഞാനും അയാളിൽ വിശ്വസിച്ചിരുന്നു'; സെഞ്ച്വറിക്ക് പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയുടെ പോസ്റ്റ്

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ചിത്രമിട്ടാണ് നിതീഷിന്റെ വാക്കുകൾ.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡി. പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിതീഷ് ഒരു പോസ്റ്റിട്ടിരിക്കുകയാണ്. താനും സിറാജ് ഭായിയിൽ വിശ്വസിച്ചിരുന്നുവെന്നാണ് നിതീഷ് പോസ്റ്റിൽ പറയുന്നത്. സെഞ്ച്വറി നേട്ടം സിറാജിനൊപ്പം ആഘോഷിക്കുന്ന ചിത്രമിട്ടാണ് നിതീഷിന്റെ വാക്കുകൾ.

I also believe in Siraj bhai. 😅❤️@mdsirajofficial pic.twitter.com/4oihPncWj5

മത്സരത്തിൽ നിതീഷിന്റെ സ്കോർ 97ൽ നിൽക്കവെയാണ് 50 റൺസെടുത്ത വാഷിം​ഗ്ഡൺ സുന്ദറിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. തൊട്ടടുത്ത ഓവറിൽ നിതീഷ് രണ്ട് റൺസ് കൂടി നേടി സ്വന്തം സ്കോർ 99 ആക്കി. എന്നാൽ അടുത്ത ഓവറിൽ മൂന്നാം പന്തിൽ ജസ്പ്രീത് ബുംമ്രയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യൻ സ്കോർ 113.3 ഓവറിൽ ഒമ്പതിന് 350 റൺസെന്ന നിലയിലായി.

അവസാന മൂന്ന് പന്തുകൾ മുഹമ്മദ് സിറാജ് പ്രതിരോധിച്ചാൽ മാത്രമെ നിതീഷ് റെഡ്ഡിക്ക് സെഞ്ച്വറി നേട്ടം സാധ്യമാകൂ. ആ മൂന്ന് പന്തുകളിലും വിക്കറ്റ് നഷ്ടപ്പെടാതിരുന്ന സിറാജിന് വലിയ കൈയ്യടിയാണ് ഇന്ത്യൻ ആരാധകരുടെ ഭാ​ഗത്ത് നിന്നുണ്ടായത്. തൊട്ടടുത്ത ഓവറിൽ ബൗണ്ടറി നേടി നിതീഷ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കി.

Also Read:

Cricket
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20; ന്യൂസിലാൻഡിന് എട്ട് റൺസ് വിജയം

നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ നിതീഷ് കുമാർ റെഡ്ഡിയും മുഹമ്മദ് സിറാജും പുറത്താകാതെ നിൽക്കുകയാണ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യൻ സ്കോർ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിം​ഗ്സ് ടോട്ടലിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 116 റൺസ് കൂടി വേണം. ഒന്നാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 474 റൺസിൽ ഓൾ ഔട്ടായിരുന്നു.

Content Highlights: Nitish Reddy's witty post for Siraj after MCG hundred

To advertise here,contact us