പന്തിനെ പുറത്താക്കിയതിന് പിന്നാലെ അശ്ലീല ആംഗ്യവുമായി ട്രാവിസ് ഹെഡ്;അല്‍പ്പം കടന്നുപോയെന്ന് സോഷ്യല്‍ മീഡിയ

ട്രാവിസ് ഹെഡ് എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിക്ക് സമീപം മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് പന്ത് ക്രീസ് വിട്ടത്

മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ പുറത്താക്കിയതിനു പിന്നാലെ അശ്ലീല ആംഗ്യം കാണിച്ച് ഓസീസ് താരം ട്രാവിസ് ഹെഡ്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 59-ാം ഓവറിലാണ് സംഭവം. ട്രാവിസ് ഹെഡ് എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിക്ക് സമീപം മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് പന്ത് ക്രീസ് വിട്ടത്.

മെൽബണിലെ അവസാന ദിനത്തിൻ‌റെ ഒന്നാം സെഷനിൽ മൂന്ന് വിക്കറ്റുകൾ‌ക്ക് 33 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ സമയത്താണ് ജയ്സ്വാൾ-പന്ത് സഖ്യം ഇന്ത്യയെ കരകയറ്റുന്നത്. രണ്ടാം സെഷനിൽ‌ വിക്കറ്റ് നഷ്ടമില്ലാതെ സ്കോർ ഉയർത്തിയ ഇരുവരും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്താകുന്നത്. 104 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 30 റണ്‍സെടുത്താണ് പുറത്തായത്.

Also Read:

Cricket
സ്‌നിക്കോയില്‍ സ്‌പൈക്ക് ഇല്ല, എന്നിട്ടും ഔട്ട് വിളിച്ച് അംപയര്‍; ജയ്‌സ്വാളിന്റെ പുറത്താകലില്‍ വിവാദം

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടുപിന്നാലെ ട്രാവിസ് ഹെഡ് കൈകൾ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹെഡിനെതിരെ വിമർശനവും ഉയർന്നിരിക്കുകയാണ്. ഒന്നിലേറെ തവണ ഹെഡ് ഈ ആംഗ്യം കാണിക്കുന്നതായും വീഡിയോയില്‍ കാണാം.

Travis Head gets Rishabh Pant and pulls out a unique celebration 👀#AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/EVvcmaiFv7

പന്തിനെ പുറത്താക്കിയതോടെ ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനും ഓസ്‌ട്രേലിയയ്ക്കു സാധിച്ചു. അതേസമയം വീണ്ടും അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ പന്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്. നേരത്തെയും പന്തിന്‍റെ ഭാഗത്ത് നിന്നും സമാനമായ പിഴവ് സംഭവിച്ചിരുന്നു. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യാന്‍ പന്ത് ഇതുവരെ പഠിച്ചിട്ടില്ലെന്നാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്.

Content Highlights: Travis Head Pulls Out Unique Celebration After Dismissing Rishabh Pant

To advertise here,contact us