സ്‌നിക്കോയില്‍ സ്‌പൈക്ക് ഇല്ല, എന്നിട്ടും ഔട്ട് വിളിച്ച് അംപയര്‍; ജയ്‌സ്വാളിന്റെ പുറത്താകലില്‍ വിവാദം

208 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായാണ് ജയ്സ്വാള്‍ ക്രീസ് വിട്ടത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 184 റണ്‍സിന്റെ പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയ്ക്ക് വേണ്ടി ഓപണര്‍ യശസ്വി ജയ്സ്വാള്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വാലറ്റം പൊരുതാനാവാതെ വീണതോടെ ഇന്ത്യ പരാജയം വഴങ്ങുകയായിരുന്നു. രോഹിത് ശര്‍മയും (9) വിരാട് കോഹ്ലിയും (5) കെ എല്‍ രാഹുലുമെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ യശ്വസി ജയ്സ്വാളിന്റെ പ്രകടനമാണ് ഇന്ത്യയെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്തിയത്.

MCG PLEASE STAND UP AND APPRECIATE THIS WARRIOR. 🫡- Bright future ahead, Yashasvi Jaiswal. pic.twitter.com/s2V1piTayS

എന്നാല്‍ ഇപ്പോള്‍ ജയ്സ്വാളിന്റെ പുറത്താകലില്‍ വലിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. 208 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായാണ് ജയ്സ്വാള്‍ ക്രീസ് വിട്ടത്. പാറ്റ് കമ്മിന്‍സിന്റെ ലെഗ് സൈഡിലെത്തിയ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാളിന്റെ മടക്കം. എന്നാല്‍ ലെഗ് സൈഡിലെത്തിയ പന്ത് ജയ്സ്വാളിന്റെ ബാറ്റില്‍ കൊണ്ടിട്ടില്ലെന്നാണ് റിവ്യൂവിലും അല്‍ട്രാ എഡ്ജിലും വ്യക്തമാവുന്നത്. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതാണ് വിവാദത്തിന് കാരണമായത്.

Also Read:

Cricket
വീണ്ടും ബെയ്ല്‍സ് മാറ്റിവെക്കല്‍ 'തന്ത്രം'; അന്ധവിശ്വാസമുണ്ടോയെന്ന് സ്റ്റാര്‍ക്, മാസ് മറുപടിയുമായി ജയ്‌സ്വാള്‍

71-ാം ഓവറിലെ അഞ്ചാം പന്തിലാണ് ജയ്സ്വാള്‍ പുറത്താകുന്നത്. പാറ്റ് കമ്മിന്‍സിന്റെ ഷോര്‍ട്ട്ബോള്‍ ജയ്സ്വാളിന്റെ ബാറ്റിനും ഗ്ലൗസിനും തൊട്ടരികിലൂടെ പിന്നോട്ട് പോവുകയായിരുന്നു. പന്തിനെ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി കൃത്യമായി കൈയിലൊതുക്കുകയും ചെയ്തു. എങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ റിവ്യൂവില്‍ ഓസീസിന് അനുകൂലമായി വിധിയെത്തി. ജയ്സ്വാള്‍ ഔട്ടാണെന്നാണ് തേര്‍ഡ് അംപയര്‍ വിധിച്ചു.

Third Umpire giving the decision on Yashasvi Jaiswal. pic.twitter.com/HVYzaNkLlf

എന്നാല്‍ വീഡിയോയില്‍ ജയ്സ്വാളിന്റെ ബാറ്റിലും ഗ്ലൗസിലും പന്ത് കൃത്യമായി കൊണ്ടിട്ടുണ്ടെന്ന് വ്യക്തമല്ല. അല്‍ട്രാ എഡ്ജില്‍ വ്യതിയാനവും കാണിച്ചിരുന്നില്ല. എന്നാല്‍ ശബ്ദത്തിന്റേയും പന്തിന്റെ ദിശ മാറ്റത്തേയും വിലയിരുത്തിയാണ് അംപയര്‍ ഔട്ട് വിധിച്ചത്. ജയ്സ്വാളിനും ഇന്ത്യന്‍ താരങ്ങള്‍ക്കും വിശ്വസിക്കാനാവാത്ത തീരുമാനമായിരുന്നു ഇത്. ഔട്ട് വിളിച്ചതിന് പിന്നാലെ അംപയറുമായി തര്‍ക്കിച്ചാണ് ജയ്സ്വാള്‍ മടങ്ങിയത്.

Content Highlights: Yashasvi Jaiswal’s controversial dismissal: Umpire rules India batter out despite no spike on Snicko

To advertise here,contact us