കോഹ്‌ലിക്ക് എന്തുകൊണ്ടാണ് ആ അച്ചടക്കം ഫീല്‍ഡില്‍ കൊണ്ടുവരാന്‍ കഴിയാത്തത്?: ചോദ്യവുമായി ഇര്‍ഫാന്‍ പത്താന്‍

രോഹിത്തിനും കോഹ്‌ലിക്കും ആരാധകരുടെ പ്രതീക്ഷയെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെന്നും പത്താന്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ പരാജയത്തിന് പിന്നാലെ ഇന്ത്യയുടെ സീനിയര്‍ താരമായ വിരാട് കോഹ്‌ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഔട്ട്‌സൈഡ് ഓഫ് സ്റ്റംപിലുള്ള പന്തുകളെറിഞ്ഞ് കോഹ്‌ലി തുടര്‍ച്ചയായി പുറത്താകുന്നതിനെതിരെ താരം തുറന്നടിക്കുകയും ചെയ്തു. രോഹിത്തിനും കോഹ്‌ലിക്കും ആരാധകരുടെ പ്രതീക്ഷയെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ പത്താന്‍ കോഹ്‌ലി എന്തുകൊണ്ടാണ് കളിക്കളത്തിനകത്ത് അച്ചടക്കം പുലര്‍ത്താത്തതെന്ന് ചോദിക്കുകയും ചെയ്തു.

'സീനിയര്‍ താരങ്ങളായ രോഹിത്തും കോഹ്‌ലിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സ്വന്തം പ്രതീക്ഷകളെ പോലും തൃപ്തിപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അവര്‍ എപ്പോഴും പിഴവുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത്തരം ഷോട്ടുകള്‍ കളിച്ച് കോഹ്‌ലി പുറത്താവുന്നത് ഇതാദ്യമായല്ല. അവസാനത്തേതുമായിരിക്കില്ല. ഔട്ട്‌സൈഡ് ഓഫ് സ്റ്റംപിലേയ്ക്ക് പന്തടിച്ചുകളയാനുള്ള പ്രവണത അദ്ദേഹം ഉപേക്ഷിക്കുന്നേയില്ല', പത്താന്‍ തുറന്നടിച്ചു.

Also Read:

Cricket
'കിങ് ഈസ് ഡെഡ്!, ഇനി രാജാവ് മറ്റൊരാൾ'; കോഹ്‌ലി പുറത്തായതിന് പിന്നാലെ വൈറലായി സൈമൺ കാറ്റിച്ചിന്റെ കമന്ററി

ഫീല്‍ഡിന് പുറത്ത് അച്ചടക്കത്തിനും കൃത്യമായ തയ്യാറെടുപ്പിനും പേരുകേട്ട കോഹ്ലി തന്റെ ബാറ്റിംഗില്‍ അതേ ശ്രദ്ധ കൊണ്ടുവരാന്‍ പാടുപെടുന്നത് എന്തുകൊണ്ടാണെന്നും പത്താന്‍ ചോദിച്ചു. 'നമ്മള്‍ എല്ലാവരും വിരാട് കോഹ്‌ലിയുടെ അച്ചടക്കത്തെ കുറിച്ച് സംസാരിക്കാറുള്ളതാണ്. അതേ അച്ചടക്കം ഫീല്‍ഡില്‍ കൊണ്ടുവരാന്‍ കോഹ്‌ലിക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?', മുന്‍ ഇന്ത്യന്‍ താരം ചോദിച്ചു.

#INDvsAUS #ViratKohli #Cricket 'Why can't he bring that discipline onto the field?': Irfan Pathan questions Virat Kohli after Melbourne Test failure https://t.co/7kUyZ4863B

അതേസമയം ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ 184 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ 155 റണ്‍സ് മാത്രമാണ് നേടാനായത്. മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ കോഹ്‌ലിയുടേയും രോഹിത്തിന്റേയും വിരമിക്കലിന് വേണ്ടിയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി കഴിഞ്ഞു.

Content Highlights: Irfan Pathan questions Virat Kohli after Melbourne Test failure

To advertise here,contact us