മീഡിയം പേസറെന്ന് ഓസീസ് മീഡിയ; ഫാസ്റ്റ് ബൗളറെന്ന് ബുംമ്ര; ഇത് രണ്ടുമല്ല ഞങ്ങളുടെ ഓൾറൗണ്ടർ ക്യാപ്റ്റനെന്ന് ഫാൻസ്

പലപ്പോഴും ബാറ്റ് ചെയ്ത് ഇന്നിങ്‌സ് അവസാനിച്ച് ഇടവേളയില്ലാതെ ബൗളിങ് ഓപ്പൺ ചെയ്യേണ്ടി വരാറുണ്ട് താരത്തിന്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റായ സിഡ്‌നി ടെസ്റ്റിലെ ആദ്യ ദിനം പൂർത്തിയാക്കിയിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്സിൽ 185 റൺസിന് ഓൾ ഔട്ടായാപ്പോൾ ഓസീസ് മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 എന്ന നിലയിലാണ്. എന്നത്തേയും പോലെ ബുംമ്ര തന്നെയാണ് ഓസീസിന്റെ ആദ്യ വിക്കറ്റ് നേടിയത്.

ഇത് വരെ പരമ്പരയിൽ 31 വിക്കറ്റുകളാണ്‌ താരം നേടിയത്. അതിൽ ഭൂരിഭാഗവും ടോപ് ഓർഡർ ബാറ്റർമാരുടേതും. ഇന്ത്യൻ നിരയിൽ ഈ പരമ്പരയിൽ വിക്കറ്റ് വേട്ടയിൽ രണ്ടാമതുള്ള സിറാജ് നേടിയത് 16 വിക്കറ്റാണ്. ഓസ്‌ട്രേലിയൻ നിരയിൽ ആദ്യ സ്ഥാനത്തുള്ള കമ്മിൻസ് എടുത്തത് 17 വിക്കറ്റും.

Also Read:

Cricket
കോൺസ്റ്റാസേ..ചൊറിയല്ലേ അത് ബുംമ്രയാണ്; പാടത്ത് വെച്ചുള്ളതിന് അയാൾ വരമ്പത്തേക്ക് മാറ്റി വെക്കാറില്ല

പന്ത് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും ഇത്തവണ ഇന്ത്യയുടെ പേസർ തിളങ്ങി. അഞ്ചാം ടെസ്റ്റിൽ 17 പന്തിൽ 22 റൺസാണ് താരം നേടിയത്. പരമ്പരയുടെ ടോട്ടൽ റൺസ് നേട്ടത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയെയും ഒമ്പതാമതിറങ്ങുന്ന ബുംമ്ര മറികടന്നിട്ടുണ്ട്. ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും വലിയ വ്യക്തിഗത സ്കോറും ബുമ്രയുടേതാണ്.

Captain Jasprit Bumrah pic.twitter.com/NlsuJxg4c0

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Content Highlights: Aussie media says he is mediam pacer; Bumrah says he is fast bowler; Fans say he is all-rounder

To advertise here,contact us