ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീ​ഗിനിടെ കൂട്ടിയിടിച്ച് താരങ്ങൾക്ക് പരിക്ക്

അപകടത്തെ തുടർന്ന് ബോധരഹിതനായ സാംസിനെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി.

ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ഓസീസ് താരങ്ങളായ ഡാനിയൽ സാംസ്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് പരിക്ക്. പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. ലീഗിൽ സിഡ്നി തണ്ടേഴ്സിന്റെ താരങ്ങളായ ഇരുവരും, പെർത്ത് സ്കോച്ചേഴ്സ് താരത്തിന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബോധരഹിതനായ സാംസിനെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോച്ചേഴ്സ് ഇന്നിം​ഗ്സിന്റെ 16-ാം ഓവറിലാണ് സംഭവം. ന്യൂസിലാൻഡ് താരം ലോക്കി ഫെർഗൂസൻ ആണ് പന്തെറിയാനെത്തിയത്. ഓവറിലെ രണ്ടാം പന്ത് കൂപ്പർ കൊണോലി സ്ക്വയർ ലെ​ഗിലേക്ക് ഉയർത്തി അടിച്ചു. പന്തിൽ മാത്രം ശ്രദ്ധിച്ച് രണ്ട് വശങ്ങളിൽ നിന്നായാണ് താരങ്ങൾ എത്തിയത്.

Also Read:

Cricket
'കോഹ്‍ലി ശൈലി മാറ്റിയെന്ന് മനസിലായാൽ ഞങ്ങൾ ഓഫ്സ്റ്റമ്പിന് പുറത്ത് പന്തെറിയും': സ്കോട്ട് ബോളണ്ട്

ഇരുവരും ഗ്രൗണ്ടിൽ വീണതോടെ മെഡിക്കൽ ടീം കളത്തിലെത്തി. ഡാനിയൽ സാംസ് അബോധാവസ്ഥയിലായതോടെ സ്ട്രെച്ചറിൽ പുറത്തെത്തിച്ചു. ബാൻക്രോഫ്റ്റിന്റെ മുഖത്ത് നിന്ന് ചോരയൊഴുകിയതോടെ താരത്തെയും ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി.

Content Highlights: Daniel Sams, Cameron Bancroft hospitalised after nasty collision in BBL

To advertise here,contact us