സിഡ്‌നിയിലും അറിഞ്ഞ് പന്തെറിഞ്ഞ് ബുംമ്ര; ഇന്ത്യയുടെ സ്പിൻ ലെജൻഡിന്റെ 47 വർഷത്തെ റെക്കോർഡും മറികടന്നു

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസീസും ബാറ്റിങ് തകർച്ച നേരിടുകയാണ്

ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറായി ബുംമ്ര. ഇന്ത്യയുടെ സ്പിൻ ഇതിഹാസം ബിഷൻ സിംഗ് ബേദിയുടെ പേരിലുണ്ടായിരുന്ന ദീർഘ കാല റെക്കോർഡാണ് ബുംമ്ര തകർത്തത്. 47 വർഷം മുമ്പ് 1977/78 പരമ്പരയിൽ ബിഷൻ സിങ് ബേദി നേടിയ 31 വിക്കറ്റ് റെക്കോർഡാണ് 32 വിക്കറ്റുകൾ നേടി ഇന്ത്യയുടെ നിലവിലെ സ്റ്റാർ പേസർ തകർത്തത്.

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ മാർനസ് ലബുഷെയ്‌നെ ലെങ്ത് ഡെലിവറിയിലൂടെ പുറത്താക്കി ബുംറ തൻ്റെ 32-ാം വിക്കറ്റ് സ്വന്തമാക്കി. നിലവിൽ ലിസ്റ്റിലുള്ള ആദ്യ അഞ്ച് പേരിൽ സജീവ ക്രിക്കറ്ററിൽ ബുംമ്ര മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്. 1977/78 കാലത്ത് തന്നെ കളിച്ചിരുന്ന ബിഎസ് ചന്ദ്രശേഖർ 28 വിക്കറ്റുമായി ലിസ്റ്റിൽ മൂന്നമത് നിൽക്കുമ്പോൾ 25 വിക്കറ്റുകളുമായി ഇഎഎസ് പ്രസന്നയും കപിൽ ദേവുമാണ് നാലും അഞ്ചും സ്ഥാനത്ത്.

Also Read:

Cricket
കോൺസ്റ്റാസേ..ചൊറിയല്ലേ അത് ബുംമ്രയാണ്; പാടത്ത് വെച്ചുള്ളതിന് അയാൾ വരമ്പത്തേക്ക് മാറ്റി വെക്കാറില്ല

അതേ സമയം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസീസും ബാറ്റിങ് തകർച്ച നേരിടുകയാണ്. 22 ഓവർ പിന്നിടുമ്പോൾ 72 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. സ്മിത്തും വെബ്സ്റ്ററുമാണ് നിലവിൽ ക്രീസിലുള്ളത്. ബുംമ്രയും സിറാജുമാണ് രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയത്.

🚨 HISTORY BY JASPRIT BUMRAH. 🚨- Bumrah with 32 wickets becomes the most successful Indian bowler in a single Australian tour, surpassing Bishan Singh Bedi's 31 wickets. 🐐 pic.twitter.com/f7OsVdUmpQ

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Content Highlights: jasprit bumrah breakes indian spin legend record of 47 years

To advertise here,contact us