ബുംമ്രയ്ക്ക് ബാറ്റ് ചെയ്യാം; പന്തെറിയുന്നതിൽ തീരുമാനം നാളെ

ബുംമ്രയ്ക്ക് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ടീം വൃത്തങ്ങൾ

ബോർഡർ-​ഗാവസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം പരിക്കിനെ തുടർന്ന് കളം വിട്ട ജസ്പ്രീത് ബുംമ്രയ്ക്ക് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ട്. എന്നാൽ പന്തെറിയുന്ന കാര്യത്തിൽ നാളെ രാവിലെ മാത്രമെ തീരുമാനമാകൂ. നാളെ രാവിലെ ബുംമ്രയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചതിന് ശേഷം മാത്രമെ താരം ബൗളിങ്ങിന് എത്തുകയുള്ളുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വൃത്തങ്ങൾ സൂചന നൽകുന്നു. ബുംമ്രയ്ക്ക് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ടീം വൃത്തങ്ങൾ വ്യക്തമാക്കി.

അതിനിടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ബൗളർമാർക്ക് അനുകൂലമായി മുന്നോട്ട് നീങ്ങുകയാണ്. രണ്ടാം ദിവസം ആകെ വീണത് 15 വിക്കറ്റുകളാണ്. ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ ആദ്യ ഇന്നിം​ഗ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ 181 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് നാല് റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് നേടാനും കഴിഞ്ഞു. 185 റൺസാണ് ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ നേടിയത്.

Also Read:

Cricket
'ബുംമ്രയുടെ സാന്നിധ്യം ബാറ്റർമാർക്ക് തിരിച്ചടിയാകും'; പ്രതികരണവുമായി ഓസീസ് താരം

രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിം​ഗ്സിൽ 145 റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 33 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസെടുത്ത റിഷഭ് പന്തിന്റെ ഇന്നിം​ഗ്സ് ഇന്ത്യയ്ക്ക് കരുത്തായി. മൂന്നാം ദിവസം രണ്ടാം ഇന്നിം​ഗ്സിൽ പരമാവധി ലീഡ് ഉയർത്താനാകും ഇന്ത്യൻ ശ്രമം.

Content Highlights: Jasprit Bumrah update: 'Okay' to bat but decision on bowling to be taken on Sunday

To advertise here,contact us