'കോണ്‍സ്റ്റാസിന് ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരൂ'; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്രയുമായി ഓസീസ് താരം കൊമ്പുകോര്‍ത്തിരുന്നു

സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്രയുമായി കൊമ്പുകോര്‍ത്ത ഓസീസ് താരം സാം കോണ്‍സ്റ്റാസിനെ വെല്ലുവിളിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കോണ്‍സ്റ്റാസിനോട് ഇന്ത്യയിലേയ്ക്ക് ടെസ്റ്റ് കളിക്കാന്‍ വരണമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്നുമാണ് ചോപ്ര പറയുന്നത്.

Konstas ka ek Test tour of India karva do…Kaun Tha Stas ho jayega. 😝

ഓസ്‌ട്രേലിയയില്‍ കളിച്ച് മികവ് കാട്ടിയതിന്റെ പേരില്‍ ഇത്രയും അഹങ്കാരം കാട്ടുന്ന കോണ്‍സ്റ്റാസ് ഇന്ത്യയിലേക്ക് വന്നാല്‍ സാഹചര്യങ്ങളെല്ലാം മാറുമെന്നാണ് ചോപ്ര പറഞ്ഞത്. എക്‌സിലൂടെയായിരുന്നു ചോപ്രയുടെ പ്രതികരണം. ഇന്ത്യന്‍ ആരാധകരും ചോപ്രയെ അനുകൂലിച്ച് രംഗത്തെത്തി. സ്വന്തം തട്ടകത്തില്‍ ഒന്നോ രണ്ടോ മികച്ച ഇന്നിങ്‌സ് മാത്രം കളിച്ചിട്ടുള്ള താരമാണ് സാം കോണ്‍സ്റ്റസ്. അതുകൊണ്ടുതന്നെ ബുംമ്രയെ പോലൊരു ബൗളറെ വെല്ലുവിളിക്കാന്‍ കോണ്‍സ്റ്റാസ് ആയിട്ടില്ലെന്നും അടുത്ത പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വന്നാല്‍ ഇതിനെല്ലാമുള്ള മറുപടി നല്‍കാമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Also Read:

Cricket
ആദ്യ ഓവറിൽ തന്നെ നാല് ബൗണ്ടറി; സമയവും കാലവും നോക്കി സ്റ്റാർക്കിന് ജയ്‌സ്വാളിന്റെ മറുപടി; വീഡിയോ

ആദ്യ ഓവറിൽ ബുംമ്രയുടെ പന്തിനെ ബൗണ്ടറിയിലേക്ക് കടത്തിയ കോൺസ്റ്റാസ് ബുംമ്രയെ സ്ലെഡ്ജ് ചെയ്യുന്നുണ്ടായിരുന്നു. ശേഷം തൊട്ടടുത്ത ഓവർ എറിയാൻ വന്നപ്പോഴും കോൺസ്റ്റാസ് ബുംമ്രയെ പ്രകോപിച്ചു. ബുംമ്ര പന്തെറിയാൻ നിൽക്കുമ്പോഴായിരുന്നു പ്രകോപനം. ആ സമയത്ത് നോൺ സ്ട്രൈക്ക് എൻഡിലായിരുന്നു കോൺസ്റ്റാസ്. കോൺസ്റ്റാസിനോട് വാക്ക് കൊണ്ട് തർക്കിച്ച ബുംമ്ര തൊട്ടടുത്ത പന്തുകളിൽ തന്നെ ബാറ്റിംഗ് എൻഡിലുണ്ടായിരുന്ന ഖവാജയെ പുറത്താക്കി. ശേഷം നോൺ സ്‌ട്രൈക്കിലുണ്ടായിരുന്ന കോൺസ്റ്റാസിന് നേരെ നോക്കി ആഘോഷിക്കുകയും ചെയ്യുകയായിരുന്നു.

Content Highlights: Make Sam Konstas come for a tour of India: Aakash Chopra after batter's SCG antics

To advertise here,contact us