തോൽക്കാൻ മനസ്സില്ല; സിഡ്നിയിൽ പേസർമാരുടെ മറുപടി; ലഞ്ചിന് പിരിയുമ്പോൾ ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടം

അലക്സ് ക്യാരിയും വെബ്സ്റ്ററുമാണ് നിലവിൽ ക്രീസിലുള്ളത്

സിഡ്‌നിയിൽ ബൗൾ കൊണ്ട് ഇന്ത്യയുടെ മറുപടി . ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസീസും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒടുവിൽ ലഞ്ചിന് പിരിയുമ്പോൾ 29 ഓവർ പിന്നിടുമ്പോൾ 109 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

അലക്സ് ക്യാരിയും വെബ്സ്റ്ററുമാണ് നിലവിൽ ക്രീസിലുള്ളത്. ബുംമ്രയും സിറാജുമാണ് രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പ്രസിദ്ധ കൃഷ്‌ണ ഒരു വിക്കറ്റ് നേടി. കോൺസ്റ്റാസ് 23 റൺസും ഉസ്മാൻ ഖവാജ രണ്ട് റൺസും ലബുഷെയ്‌നെ രണ്ട് റൺസും ട്രാവിസ് ഹെഡ് നാല് റൺസും സ്റ്റീവ് സ്മിത്ത് 33 റൺസും നേടി.

Also Read:

Cricket
സിഡ്‌നിയിലും അറിഞ്ഞ് പന്തെറിഞ്ഞ് ബുംമ്ര; ഇന്ത്യയുടെ സ്പിൻ ലെജൻഡിന്റെ 47 വർഷത്തെ റെക്കോർഡും മറികടന്നു

ബോർ‌ഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നേടേണ്ടതുണ്ട്. നിലവിൽ 2-1ന് ഓസ്ട്രേലിയയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പര സമനിലയിൽ ആയാൽ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാൻ കഴിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതാ സാധ്യതകളും ഇന്ത്യയ്ക്ക് സജീവമാക്കാൻ കഴിയും.

Content Highlights: Pacers reply in Sydney; Aussies lost five wickets at lunch

To advertise here,contact us