തകർച്ചയിൽ നിന്നും കരകയറി അഫ്​ഗാനിസ്ഥാൻ; രണ്ടാം ഇന്നിംഗ്സിൽ പൊരുതുന്നു

ഏഴാം വിക്കറ്റിൽ റഹ്മത്ത് ഷായും ഇസ്മത്ത് അലമും ചേ‍ർന്നാണ് അഫ്​ഗാൻ സ്കോർ ഉയർത്തിയത്.

സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർച്ചയിൽ നിന്നും കരകയറി അഫ്​ഗാനിസ്ഥാൻ. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിം​ഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ്. 205 റൺസിന്റെ രണ്ടാം ഇന്നിം​ഗ്സ് ലീഡും അഫ്ഗാന് സ്വന്തമായി. സ്കോർ അഫ്​ഗാനിസ്ഥാൻ ഒന്നാം ഇന്നിം​ഗ്സിൽ 157, സിംബാബ്‍വെ ആദ്യ ഇന്നിം​ഗ്സിൽ 243. അഫ്​ഗാനിസ്ഥാൻ രണ്ടാം ഇന്നിം​ഗ്സിൽ 291-7.

നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ് അഫ്​ഗാനിസ്ഥാൻ മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. ഒരു ഘട്ടത്തിൽ അഫ്​ഗാൻ ആറിന് 136 എന്ന നിലയിൽ തകർന്നു. ഏഴാം വിക്കറ്റിൽ റഹ്മത്ത് ഷായും ഇസ്മത്ത് അലമും ചേ‍ർന്നാണ് അഫ്​ഗാൻ സ്കോർ ഉയർത്തിയത്. 275 പന്തിൽ 14 ഫോറുകൾ ഉൾപ്പെടെ 139 റൺസ് റഹ്മത്ത് ഷാ നേടി.

Also Read:

Cricket
'ഓസ്ട്രേലിയയെ രണ്ടാം ഇന്നിം​ഗ്സിലും ഓൾ ഔട്ടാക്കും'; പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ പേസർ‌

122 പന്തിൽ നാല് ഫോറടക്കം 64 റൺസെടുത്ത ഇസ്മത്ത് അലം ക്രീസിൽ തുടരുകയാണ്. 12 റൺസുമായി റാഷിദ് ഖാനാണ് അലമിന് കൂട്ട്. സിംബാബ്‍വെ നിരയിൽ ബ്ലെസിങ് മുസാറബാനി നാല് വിക്കറ്റെടുത്തു. നേരത്തെ അഫ്​ഗാനിസ്ഥാൻ ഒന്നാം ഇന്നിം​ഗ്സിൽ അഫ്​ഗാനിസ്ഥാൻ 157 റൺസ് നേടിയിരുന്നു. ഇതിന് മറുപടിയായി സിംബാബ്‍വെ ആദ്യ ഇന്നിം​ഗ്സിൽ 243 റൺസെടുത്തു. 86 റൺസിന്റെ ലീഡാണ് സിംബാബ്‍വെ ആദ്യ ഇന്നിം​ഗ്സിൽ നേടിയത്.

Content Highlights: Rahmat's gritty hundred extends Afghanistan lead

To advertise here,contact us