ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഓസീസിന്റെ ഓഫ് സ്റ്റംപ് ട്രാപ്പിന് മുന്നിൽ വീണ്ടും കീഴടങ്ങി വിരാട് കോഹ്ലി. ഇത്തവണയും സ്കോട്ട് ബോളണ്ടിന്റെ പന്തിലാണ് താരത്തിന്റെ വിക്കറ്റ് വീണത്. ബോളണ്ട് ഓഫ് സൈഡിന് പുറത്തേക്കെറിഞ്ഞ പന്തിന് വിരാട് കോഹ്ലി ബാറ്റ് വെച്ചപ്പോൾ പന്ത് സ്ലിപ്പിലുണ്ടായിരുന്ന സ്മിത്ത് കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ ഇന്നിങ്സിൽ ബോളണ്ടിന് തന്നെയായിരുന്ന വിക്കറ്റ്. ക്യാച്ചെടുത്തത് വെബ്സ്റ്റർ ആയിരുന്നു എന്ന് മാത്രം. ഇത് അഞ്ചാം തവണയാണ് ബോളണ്ടിന്റെ പന്തിൽ ഈ പരമ്പരയിൽ കോഹ്ലി ഔട്ടാക്കുന്നത്. പരമ്പരയിൽ ഓഫ് സൈഡ് ട്രാപ്പിലൂടെ പുറത്താകുന്നത് ഇത് എട്ടാം തവണയും.
ഓസീസ് പേസർ സ്കോട്ട് ബോളണ്ട് വിരാട് കോഹ്ലിക്കെതിരെയുള്ള തന്റെ തന്ത്രം പരസ്യമായി വെളിപ്പെടുത്തിയതിന് ശേഷം കൂടിയാണ് താരം അതേ ഷോട്ട് കളിച്ച് പുറത്തായത് എന്നും ശ്രദ്ധേയമാണ്. ഒരുപാട് പന്തുകൾ പ്രതിരോധിച്ചുവെന്ന് മനസിലാക്കുമ്പോൾ കോഹ്ലി റൺസ് കണ്ടെത്താൻ നിർബന്ധിതനാകും. അപ്പോൾ ഓഫ്സൈഡിന് പുറത്ത് തുടർച്ചായി പന്തെറിയും. അതിൽ ബാറ്റുവെയ്ക്കുന്ന കോഹ്ലി സ്വന്തം വിക്കറ്റ് നഷ്ടമാക്കും. ബോളണ്ട് കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയായിരുന്നു.
Leave Cricket Before Cricket Leaves You 🙏@imvkohli#ViratKohli𓃵 pic.twitter.com/iEvjiGd3e2
ഓഫ് സൈഡ് ട്രാപ് മറികടക്കാൻ ഓഫ് സൈഡ് ബോളുകൾ പൂർണ്ണമായി ലീവ് ചെയ്യുന്നതടക്കം ആലോചിക്കാൻ വിരാടിന് മുൻ താരങ്ങളടക്കം നിർദേശം നൽകിയിരുന്നെങ്കിലും താരത്തിന് നടപ്പാക്കാൻ കഴിഞ്ഞില്ല. അതേ സമയം ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് മോശം ഫോമിലാണ് വിരാട് കോഹ്ലി. കഴിഞ്ഞ 11 മത്സരങ്ങളിൽ 20 ഇന്നിംഗ്സുകളിൽ നിന്നായി 436 റൺസ് മാത്രമാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം. ബോർഡർ ഗാവസ്കർ ട്രോഫിയിലും പെർത്തിൽ മാത്രമാണ് താരത്തിന് തിളങ്ങാനായത്.
Content Highlights: virat kohli fail again to offside trap in sydeny